BollywoodCinemaLatest NewsWOODs

പ്രശസ്ത ബോളിവുഡ് നടൻ ആദിത്യ സിംങ് രജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തി

പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മയക്കുമരുന്ന് അമിതമായി കഴിച്ചതാകാം എന്നാണ്

പ്രശസ്ത നടനും മോഡലും കാസ്റ്റിംഗ് കോർഡിനേറ്ററുമായ ആദിത്യ സിംഗ് രജ്പുത്തിനെ (32) മുംബൈയിലെ അന്ധേരി ഏരിയയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

നടന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു, അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഓഷിവാര ഏരിയയിലെ തന്റെ അപ്പാർട്ട്മെന്റിലെ കുളിമുറിയിൽ അദ്ദേഹം കുഴഞ്ഞു വീണ നിലയിൽ കിടക്കുകയായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

ഉടൻ തന്നെ നടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു, എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മോഡലായി കരിയർ ആരംഭിച്ച ആദിത്യ സിംങ് രജ്പുത് ക്രാന്തിവീർ, മെയിൻ ഗാന്ധി കോ നഹിൻ മാര തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു.

സ്‌പ്ലിറ്റ്‌സ്‌വില്ല 9 എന്ന റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു ആദിത്യ സിംങ്. . ലവ്, ആഷിക്വി, കോഡ് റെഡ്, ആവാസ് സീസൺ 9, ബാഡ് ബോയ് സീസൺ 4, തുടങ്ങിയ ടിവി പ്രൊജക്‌റ്റുകളുടെയും ഭാഗമായിരുന്നു ആദിത്യ സിംഗ് രജ്പുത്. 300 ഓളം പരസ്യചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

നടന്റെ മരണത്തെക്കുറിച്ച് കൃത്യമായ ഔദ്യോഗിക റിപ്പോർട്ട് വന്നിട്ടില്ലെങ്കിലും, പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മയക്കുമരുന്ന് അമിതമായി കഴിച്ചതാകാം എന്നാണ്.

സുയാഷ് റായ്, വരുൺ സൂദ് തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ രജ്പുത്തിന്റെ വിയോഗത്തിൽ തങ്ങളുടെ ​ദുഖം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button