GeneralLatest NewsMollywoodNEWSWOODs

കഴക്കൂട്ടം ദമ്പതി കൊലക്കേസിന്റെ കുരുക്ക് അഴിക്കാൻ സി.ഐ. സാജൻ എത്തുന്നു

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടന്നാണ് അനിൽ ആന്റോ.

പ്രമാദമായ കഴക്കൂട്ടം ദമ്പതി കൊലക്കേസിന്റെ കുരുക്ക് അഴിക്കാൻ ശ്രമിക്കുന്ന ചിത്രമാണ് കുരുക്ക്. നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.

ഏറെയും പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി.ഐ. സാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനിൽ ആന്റോ എന്ന നടനാണ്. ദുൽഖർ സൽമാൻ ആദ്യമായി അഭിനയ രംഗത്തെത്തിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടന്നാണ് അനിൽ ആന്റോ.

read also: ഡാൻസ് പാർട്ടി ചിത്രീകരണം പൂർത്തിയായി

ആർ.ജെ. മഡോണ എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ഇസ്താൻ ബുൾ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്ക്കാരത്തിന് അർഹനായിട്ടുണ്ട്.

അടുത്തു തന്നെ പ്രദർശനത്തിനെത്തുന്ന പപ്പ, അതേർസ് എന്നീ ചിത്രങ്ങളിൽ നായകനായി അഭിനയിക്കുകയും ചെയ്ത് ശ്രദ്ധേയനായി വരുന്ന നടനാണ് അനിൽ ആന്റോ ,

ഈ ചിത്രത്തിലെ സി.ഐ. സാജൻ ഫിലിപ്പ് എന്ന കഥാപാത്രം അനിൽ ആൻ്റോയെ മെയിൻ സ്ട്രീം സിനിമയിലെ മുൻനിരയിലേക്കു കടന്നു വരുവാൻ കഴിയുമെന്നു തന്നെ വിശ്വസിക്കാം.

ഐ.ടി. ജീവനക്കാർ തിങ്ങിപ്പാർക്കുന്ന കഴക്കൂട്ടത്ത് ഒരു മണിക്കൂറിനുള്ളിൽ ഐ.ടി. ദമ്പതിമാരായ റുബിനും സ്നേഹയും കൊല്ലപ്പെടുന്നു. നിഗൂഢമായ ഈ കൊലപാതകത്തിൻ്റെ അന്വേഷണമാണ് ഈ ചിത്രം.
കേരളത്തെ നടുക്കിയ ഇരട്ടക്കൊല തലസ്ഥാന നഗരിയെ വിവാദ കുരുക്കിലേക്ക് തള്ളിയിട്ട സങ്കീർണ്ണ സാഹചര്യത്തെ കഴക്കൂട്ടം സി.ഐ. സാജൻ ഫിലിപ്പ് മറികടന്ന് അസ്വഭാവിക മരണങ്ങളുടെ കുരുക്ക് അഴിക്കുകയും ചെയ്യുകയാണ് കുരുക്ക് എന്ന ചിത്രത്തിലൂടെ അഭിജിത്ത് നൂറ്റാണി ചെയ്യുന്നത്.

റുബിൻ – സ്നേഹ ദമ്പതി കൊലക്കേസിലെ കുറ്റവാളികളെ തെരഞ്ഞുള്ള അന്വേഷണ ഉദ്യോഗസ്ഥൻ്റെ യാത്രയും അയാളുടെ കണ്ടെത്തലും യാഥാർത്ഥ്യബോധത്തോടെ ആവിഷ്ക്കരിക്കപ്പെടുന്നു.
ഏറെ സസ്പെൻസുകൾ ഒളിപ്പിച്ച ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഈ ചിത്രം.

ബാലാജി ശർമ്മ, മീര, പ്രീതാ പ്രദീപ്, മഹേഷ്, ശ്രീജിത്ത്, ശ്രീകാന്ത്, സുബിൻ ടാർസൻ എന്നീ താരങ്ങളും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ – രാജേഷ് നീണ്ടകര.ഷാനി ഭുവൻ,
സംഗീതം – യു.എസ്.ദീക്ഷിത് -സുരേഷ് പെരിനാട് .
ഛായാഗ്രഹണം – റെജിൻ സാൻ്റോ
കലാസംവിധാനം – രതീഷ് വലിയകുളങ്ങര
കോസ്റ്റും – ഡിസൈൻേ- രാംദാസ്. മേക്കപ്പ് – ജിജു കൊടുങ്ങല്ലൂർ.
കോ റൈറ്റർ & ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – ജിംഷാർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുഹാസ് അശോകൻ.
പ്രൊജക്റ്റ് ഡിസൈനർ — അഖിൽ അനിരുദ്ധ്
ഫിനാൻസ് മാനേജർ – അക്ഷയ്‌ ജെ.
ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -കുര്യൻ ജോസഫ്.
പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്.
വാഴൂർ ജോസ്.
ഫോട്ടോ – അജി മസ്ക്കറ്റ്.

shortlink

Post Your Comments


Back to top button