![](/movie/wp-content/uploads/2023/05/anupama.jpg)
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അനുപമ തന്റെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. പ്രേമം സിനിമ സൂപ്പർ ഹിറ്റാവുകയും ചെയ്തു.
കഴിഞ്ഞ ദിവസം പ്രശസ്ത നടി അനുപമ പരമേശ്വരൻ തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു. ഇൻസ്റ്റാഗ്രാമിൽ സജീവമായ അനുപമ പരമേശ്വരന് 13 മില്യണിലധികം ഫോളോവേഴ്സ് ആണ് ഉള്ളത്, സൗത്ത് ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള നായികമാരിൽ ഒരാൾ കൂടിയാണിന്ന് അനുപമ പരമേശ്വരൻ.
വിരലിൽ പ്ലാസ്റ്റിക് കവർ മോതിരം പോലെ കെട്ടിയിട്ട ശേഷം എൻഗേജ്ഡ് എന്ന് അടിക്കുറിപ്പുമായാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതോടെ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞോ എന്നാണ് ആരാധകരുടെ സംശയം. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന് പറഞ്ഞ് അനുപമ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിലും നിമിഷ നേരം കൊണ്ട് വൈറലായി മാറി.
തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ വിവാഹം കഴിഞ്ഞോ, അതോ വെറും പ്ലാസ്റ്റിക് മാത്രമാണോ അത്? യഥാർഥത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് പ്ലാസ്റ്റിക് വെച്ച് മറച്ചുവച്ചിരിക്കുന്നതാണോ എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ആരാധകർ പങ്കുവക്കുന്നത്. ഈ വർഷം അനുപമ പുതിയ സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ല. 2022 ലെ തെലുങ്ക് റിലീസ് ബട്ടർഫ്ലൈയ്ക്ക് ശേഷം, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രങ്ങൾ ചെയ്യുമെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.
Post Your Comments