BollywoodCinemaLatest NewsWOODs

ഞാൻ മുതലാളിത്തത്തിന്റെ ഇരയായി മാറിയിരുന്നു: തുറന്ന് പറഞ്ഞ് നടി കങ്കണ

എയർപോർട്ട് ലുക്കിനോട് വിട പറയുകയാണെന്നും കങ്കണ റണാവത്ത്

കടുത്ത മുതലാളിത്തത്തിന്റെ ഇരയാണ് താനെന്ന് നടി കങ്കണ റണാവത്ത്. ഫാഷൻ വ്യവസായത്തിന്റെ സ്വാധീനത്തിൽ അന്താരാഷ്‌ട്ര ഫാഷൻ ബ്രാൻഡുകളുടെ പോക്കറ്റ് നിറയ്ക്കുകയാണ് ഇതുവരെ ചെയ്തത്. എയർപോർട്ട് ലുക്കിനോട് വിട പറയുകയാണെന്നും കങ്കണ റണാവത്ത് വെളിപ്പെടുത്തി.

2018 മുതൽ, മുംബൈ വിമാനത്താവളത്തിൽ നിന്ന് താരത്തിന്റെ ഫാഷൻ ലുക്കുകൾ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി മാറ്റിയായിരുന്നു താരത്തിന്റെ പ്രതികരണം, എയർപോർട്ട് ലുക്ക് ട്രെൻഡ് ഒരു പ്രഹസനമായി മാറുന്നതിന് തന്നെ കുറ്റപ്പെടുത്താനേ കഴിയൂ എന്നും താരം വ്യക്തമാക്കി, കൂടാതെ ഇന്ത്യയിൽ ഇത്തരമൊരു ട്രെൻഡ് കൊണ്ടുവന്നത് താനാണെന്നും കങ്കണ.

മുതലാളിത്തത്തിന്റെ ഇരയെന്ന് സ്വയം വിശേഷിപ്പിച്ചാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ഫാഷൻ വ്യവസായത്തിന്റെയും മാഗസിൻ എഡിറ്റർമാരുടെയും സ്വാധീനത്തിൽ, പാശ്ചാത്യ സ്ത്രീയെപ്പോലെ തോന്നിക്കാൻ അന്താരാഷ്ട്ര ഡിസൈനർമാരുടെ പോക്കറ്റുകൾ മാത്രം നിറയുകയായിരുന്നു. പരിസ്ഥിതി ആഘാതത്തെക്കുറിച്ച് ചിന്തിക്കാതെ വസ്ത്രങ്ങൾ വാങ്ങിയതിൽ ലജ്ജിക്കുന്നുവെന്നും, കങ്കണ പറഞ്ഞു.

എന്റെ രാജ്യത്ത് നെയ്ത്തുകാരും കരകൗശല തൊഴിലാളികളും പട്ടിണി മൂലം മരിക്കുന്നു. ഇപ്പോൾ നിങ്ങൾ ഒരു വസ്ത്രം വാങ്ങുമ്പോൾ, അതിൽ നിന്ന് എത്ര ഇന്ത്യക്കാർക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് നിങ്ങൾ സ്വയം ചോദിക്കേണ്ടിയിരിക്കുന്നെന്നും കങ്കണ കുറിച്ചു.

 

 

 

shortlink

Related Articles

Post Your Comments


Back to top button