CinemaLatest NewsMollywoodWOODs

ഹനുമാൻ എന്റെ മടിയിലിരുന്നാൽ പേസ്റ്റ് ആയിപ്പോകില്ലേ ഞാൻ?, ആദിപുരുഷ് കാണുന്നില്ലെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ കുറിക്കുന്നതാണ് ആദിപുരുഷ് ചിത്രം

ഓം റൗട്ടിന്റെ മിത്തോളജിക്കൽ ഡ്രാമയായ ആദിപുരുഷ് ജൂൺ 16 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. രാഘവായി പ്രഭാസും ജാനകിയായി കൃതിയും ലക്ഷ്മണനായി സണ്ണി സിംഗ്, ലങ്കേഷായി സെയ്ഫ് അലി ഖാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നിവയുൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യുക, തിന്മയുടെ മേൽ നന്മയുടെ വിജയത്തെ കുറിക്കുന്നതാണ് ചിത്രം.

പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ ആദിപുരുഷ്, 2023-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ആദിപുരുഷ് റിലീസിന് രണ്ടാഴ്ച മാത്രമാണിനി ബാക്കിയുള്ളത്.

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഹനുമാന് സമർപ്പിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഈ സീറ്റ് ഭഗവാൻ ഹനുമാന് വേണ്ടിയുള്ളതാണ്. രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഹനുമാൻ പ്രത്യക്ഷപ്പെടും, ഇത് ഞങ്ങളുടെ വിശ്വാസമാണ്. ഈ വിശ്വാസത്തെ മാനിച്ച് പ്രഭാസിന്റെ രാമൻ നായകനായ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഹനുമാന് ഒരു സീറ്റ് ഒഴിച്ചിടും.

എന്നാലിപ്പോൾ ബിന്ദു അമ്മിണി ചിത്രത്തെയും അണിയറ പ്രവർത്തകരെയും ഭ​ഗവാൻ ഹനുമാനെയും പരിഹസിച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ്.

ഞാൻ പോകുന്നില്ല ഒഴിച്ചിട്ട സീറ്റ് ഇഷ്ടപ്പെടാതെ, ഹനുമാൻ എന്റെ മടിയിലെങ്ങാനും വന്നിരുന്നാലോ, ഞാൻ പേസ്റ്റ് ആയിപ്പോയില്ലേ എന്നാണ് ആക്ടിവിസ്റ്റായ ബിന്ദു ചോദിക്കുന്നത്.

അവരവരുടെ വിശ്വാസത്തിൽ അവരവർ ജീവിക്കട്ടെ, സീറ്റ്‌ ഒഴിച്ചിട്ടു എന്ന് കരുതി നിങ്ങളുടെ പോക്കറ്റിൽ നിന്നല്ലാലോ കാശുകൊടുക്കുന്നെ, എന്തിനാ ഹിന്ദു ആചാരങ്ങളോടും, വിശ്വാസത്തോടും ചൊറിച്ചൽ, വേറെ മതത്തിൽ ഉള്ള അനാചാരത്തോടൊന്നും ഒരു കുഴപ്പോം ഇല്ലല്ലോ, കമ്മ്യൂണിസ്റ്റ്‌ എന്ന് പറഞ്ഞാൽ ഹിന്ദുക്കളുടെ നെഞ്ചത്ത് കെയറുക മറ്റു സംഘടിത മതത്തെ പ്രീണിപ്പിക്കുക എന്നായി ഇപ്പൊ, നല്ല അവിഞ്ഞ തമാശ എന്നു തുടങ്ങി രൂക്ഷമായ രീതിയിലാണ് പലരും ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ പരിഹാസ പോസ്റ്റിനോട് പ്രതികരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button