GeneralLatest NewsMollywoodNEWSWOODs

അമ്മയിൽ അംഗത്വമെടുക്കാൻ യുവതാരങ്ങളുടെ വൻ തിരക്ക്: അപേക്ഷ നൽകി ധ്യാനും കല്യാണിയും ഉൾപ്പെടെ 22 യുവതാരങ്ങൾ

എക്സിക്യൂട്ടീവിൽ എല്ലാവരുടെയും അനുമതി ലഭിച്ചാൽ മാത്രമേ അംഗത്വത്തിന് പ്രാഥമികാനുമതി നൽകൂ

ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി നിര്‍മ്മാതാക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങളും മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ശക്തമായതിനു പിന്നാലെ സിനിമ സംഘടനകളിൽ അംഗത്വമുള്ളവരുമായി മാത്രമേ കരാർ ഒപ്പിടുകയുള്ളൂവെന്ന തീരുമാനത്തിലാണ് നിർമാതാക്കളുടെ സംഘടനകൾ. ഇതിനെ തുടർന്ന് അമ്മയിൽ അംഗത്വമെടുക്കാൻ യുവതാരങ്ങളുടെ വൻ തിരക്ക്. നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസസന്‍, നടി കല്യാണി പ്രിയദര്‍ശന്‍ എന്നിവരടക്കമുള്ള 22 പേരുടെ അപേക്ഷയാണ് അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്.

read also: ദിവ്യ രാഷ്ട്രീയത്തിലേക്ക്!! താരപുത്രിയുടെ രാഷ്ട്രീയ പ്രവേശനം ചർച്ചയാകുന്നു

അമ്മ സംഘടനയുടെ നിയമാവലിയനുസരിച്ച് ലഭിക്കുന്ന അപേക്ഷയ്ക്ക് എക്സിക്യൂട്ടീവിൽ എല്ലാവരുടെയും അനുമതി ലഭിച്ചാൽ മാത്രമേ അംഗത്വത്തിന് പ്രാഥമികാനുമതി നൽകൂ. ഇത് പിന്നീട് ജനറൽ ബോഡിയിലും അവതരിപ്പിക്കും.

shortlink

Related Articles

Post Your Comments


Back to top button