GeneralLatest NewsMollywoodNEWSWOODs

സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ: കൗതുകകരമായ വീഡിയോ പുറത്ത്

രാജേഷ് മാധവും ചിത്രാനായരുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.

വ്യത്യസ്തവും റിയലിസ്റ്റിക്കുമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംവിധായകനാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാൾ. ഇദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ – ഈ ചിത്രത്തിൻ്റെ കൗതുകകരമായ ഒരു ലൊക്കേഷൻ മേക്കിംഗ് വീഡിയോ ആണിയറ പ്രവർത്തകർ പുറത്തുവിട്ടത് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നു.

read also: അഭിനയിക്കാൻ വന്നയുടനെ നായകനുമായി ബന്ധം, പിന്നെ അവൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് പറയുന്നതില്‍ എന്ത് കാര്യം: വിമർശനം

സുരേശൻ്റെ പ്രണയഭാവങ്ങളോട് പ്രതികരിക്കുവാൻ നായികയെ പരിശീലിപ്പിക്കുന്ന സംവിധായകനെക്കൂടി ഉൾപ്പെടുത്തിയുള്ളതാണ് ഈ വീഡിയോ. രാജേഷ് മാധവും ചിത്രാനായരുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ ഇരുവരും അഭിനയിച്ച കഥാപാത്രങ്ങളാണ് സുരേശനും സുമലതയും.

പയ്യന്നൂരിലും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നത്. സിൽവർ ബേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജിത് തലപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button