CinemaLatest NewsMollywoodWOODs

മലയാള സിനിമയിൽ ഇതാദ്യം: ‘വാലാട്ടി’ ട്രെയിലർ – പുറത്ത്

അഞ്ച് ഭാഷകളിലായിട്ടാണ് ഈ ചിത്രമൊരുങ്ങുന്നത്

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി, പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

മൃഗങ്ങൾ മാത്രമഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു, വലിയ സാഹസം തന്നെയായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണമെന്ന് അണിയറ പ്രവർത്തകർ പറയുന്നു, രണ്ടു വർഷം നീണ്ടു നിന്ന പരിശീലനമാണ് നായകൾക്കും കോഴിക്കും വേണ്ടി വന്നതെന്ന് സംവിധായകൻ ദേവൻ പറഞ്ഞു. ഇത്തരമൊരു ചിത്രം നിർമ്മിക്കാനും ഈ ചിത്രത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി ചിത്രീകരണ സമയത്തും പിന്നിടുള്ള പോസ്റ്റ് പ്രൊഡക്ഷനിലുമെല്ലാം വിജയ് ബാബുസാർ ഒപ്പം കൂടെ നിന്നു. അദ്ദേഹത്തിൻ്റെ പ്രോത്സാഹനവും, സഹകരണവുമായിരുന്നു. എപ്പോഴും പ്രചോദനം.

ഇതൊരു ചലഞ്ചിംഗ് മൂവി തന്നെ ആയിരിക്കുമെന്നാണ് വിജയ് ബാബു ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എഴുപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം ,ഒരു വർഷത്തോളമെടുത്ത പോസ്റ്റ് പ്രൊഡക്ഷൻ ഈ ചിത്രത്തിനു വേണ്ടി വന്നു. നായകളും പൂവൻ കോഴിയും തമ്മിലുള്ള പ്രണയവും, ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം, മനുഷ്യരുടെ വികാരവിചാരങ്ങളുമാണ് മൃഗങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ, പ്രേക്ഷകനെ നർമ്മത്തിൻ്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും അതിനിടയിൽ ശക്തമായ ബന്ധങ്ങളുടെ പിരിമുറുക്കവും ഈ ചിത്രത്തിലുടെ പ്രതിപാദിക്കുന്നുണ്ട്. ഹൃദ്യമായിത്തന്നെ ഈ അഞ്ച് ഭാഷകളിലായിട്ടാണ് ഈ ചിത്രമൊരുങ്ങുന്നത്.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്. ജൂലൈ പതിന്നാലിന് ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും. ഏതു ഭാഷക്കാർക്കും, ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയായിരിക്കുമിത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദം ഈ ചിത്രത്തിലുടനീളമുണ്ടന്നതാണ് മറ്റൊരു കൗതുകം അത് ആരുടെയൊക്കെയാണന്നത് സസ്പെൻസായി വച്ചിരിക്കുന്നു. : ഛായാഗ്രഹണം – വിഷ്ണു പണിക്കർ. എഡിറ്റിംഗ്‌ – അയൂബ് ഖാൻ. കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്, എക്സികുട്ടീവ് പ്രൊഡ്യുസർ – വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ-ഷിബു.ജി.സുശീലൻ. പി ആർ ഒ: വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button