CinemaLatest NewsMollywoodWOODs

ജീവിതകാലം മുഴുവൻ വായിച്ചിട്ടും സ്നേഹവും സത്യസന്ധതയും ഇല്ലാത്ത മനുഷ്യരുടെ വായനയെ വെറും വിനോദമായി മാത്രം കാണാം: നടി

ജീവിതകാലം മുഴുവൻ വായിച്ചിട്ടും സ്നേഹവും സത്യസന്ധതയും ഇല്ലാത്ത മനുഷ്യരുടെ വായന

കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികൾക്ക് ലഭിച്ച ന്യൂജെൻ മമ്മിയാണ് നടി ലാലി പിഎം. ഒരൊറ്റ രം​ഗത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രമായി മാറുവാൻ താരത്തിന് കഴിഞ്ഞു.

നമ്മൾ എന്തു വായിച്ചിട്ടും ലോകത്തുള്ള എല്ലാ പുസ്തകങ്ങൾ വായിച്ചിട്ടും കാര്യമില്ല അതിൽ നിന്നും ലോകത്തിൻറെ ആത്യന്തിക സത്യമായ സ്നേഹത്തെ സ്വാംശീകരിച്ചില്ലെങ്കിൽ. എമ്പതി എന്ന മനോഹരമായ ഗുണത്തെ ഉൾക്കൊള്ളാൻ ആയില്ലെങ്കിൽ. സത്യത്തിൽ വായന എന്താണ് ? ഒരാൾ കഥയോ കവിതയോ നോവലോ നാടകമോ തത്വശാസ്ത്രമോ എന്തെഴുതിയാലും അതിൽ ജീവിതത്തെ നിർദ്ധാരണം ചെയ്യാനുള്ള ഒരു ശ്രമം ഉണ്ടാകും ഒരു വായനക്കാരൻ തന്റേതല്ലാത്ത എന്നാൽ താൻ എപ്പോഴെങ്കിലും കടന്നുപോയേക്കാവുന്ന കടന്നു പോയിട്ടുള്ള ഒരു ജീവിത സന്ദർഭത്തിലുടെ കടന്നുപോകുന്നു. ഒരു ജീവിതത്തെ മറ്റൊരാളായി കണ്ടുനിന്നു വിലയിരുത്തുന്നു. കഥാപാത്രങ്ങളോട് യോജിക്കുന്നു വിയോജിക്കുന്നു. ആത്യന്തികമായിലോക സത്യത്തെ കണ്ടെത്തുന്നു. ഞാൻ പരിചയപ്പെട്ട എനിക്കറിയാവുന്ന ‘ചില വായനക്കാരുണ്ട്. ചവറു പോലെ പുസ്തകങ്ങൾ വായിച്ചു തള്ളും. കൂടുതലും ക്ലാസിക്കുകൾ ആവും. പക്ഷേ അവർ ജീവിതത്തിൽ ഏറ്റവും മോശമായ നിലപാടുകൾ സ്വീകരിക്കുന്നവരാകും.സത്യസന്ധത ഇല്ലാത്തവരാകുമെന്നാണ് നടി പറയുന്നത്.

കുറിപ്പ് വായിക്കാം

മിക്കവാറും എല്ലാ വായനാദിനങ്ങളിലും പോസ്റ്റിടാറുണ്ടായിരുന്നു. എൻറെ ചെറുപ്പകാല വായനകൾ മുതൽ വായനയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചും പുസ്തകങ്ങളെക്കുറിച്ച് വാപ്പായെ കുറിച്ചുമൊക്കെ. പക്ഷേ ഇപ്പോൾ എനിക്ക് തോന്നാറുണ്ട്, നമ്മൾ എന്തു വായിച്ചിട്ടും ലോകത്തുള്ള എല്ലാ പുസ്തകങ്ങൾ വായിച്ചിട്ടും കാര്യമില്ല അതിൽ നിന്നും ലോകത്തിൻറെ ആത്യന്തിക സത്യമായ സ്നേഹത്തെ സ്വാംശീകരിച്ചില്ലെങ്കിൽ. എമ്പതി എന്ന മനോഹരമായ ഗുണത്തെ ഉൾക്കൊള്ളാൻ ആയില്ലെങ്കിൽ. സത്യത്തിൽ വായന എന്താണ് ? ഒരാൾ കഥയോ കവിതയോ നോവലോ നാടകമോ തത്വശാസ്ത്രമോ എന്തെഴുതിയാലും അതിൽ ജീവിതത്തെ നിർദ്ധാരണം ചെയ്യാനുള്ള ഒരു ശ്രമം ഉണ്ടാകും ഒരു വായനക്കാരൻ തന്റേതല്ലാത്ത എന്നാൽ താൻ എപ്പോഴെങ്കിലും കടന്നുപോയേക്കാവുന്ന കടന്നു പോയിട്ടുള്ള ഒരു ജീവിത സന്ദർഭത്തിലുടെ കടന്നുപോകുന്നു. ഒരു ജീവിതത്തെ മറ്റൊരാളായി കണ്ടുനിന്നു വിലയിരുത്തുന്നു. കഥാപാത്രങ്ങളോട് യോജിക്കുന്നു വിയോജിക്കുന്നു. ആത്യന്തികമായിലോക സത്യത്തെ കണ്ടെത്തുന്നു.

ഞാൻ പരിചയപ്പെട്ട എനിക്കറിയാവുന്ന ‘ചില വായനക്കാരുണ്ട്. ചവറു പോലെ പുസ്തകങ്ങൾ വായിച്ചു തള്ളും. കൂടുതലും ക്ലാസിക്കുകൾ ആവും. പക്ഷേ അവർ ജീവിതത്തിൽ ഏറ്റവും മോശമായ നിലപാടുകൾ സ്വീകരിക്കുന്നവരാകും.സത്യസന്ധത ഇല്ലാത്തവരാകും. മറ്റുള്ളവരെ ഒരുതരത്തിലും മനസ്സിലാക്കാത്തവരാവും. അവരൊക്കെ ഞാനിത്രയും പുസ്തകങ്ങൾ വായിച്ചു എന്ന് തള്ളിമറിക്കാനുള്ള വെപ്രാളത്തിലോ അല്ലെങ്കിൽ ലോകത്തെ കഥകൾ അറിയാനുള്ള ആവേശത്തിലോ മാത്രമാകാം. ജീവിതകാലം മുഴുവൻ വായിച്ചിട്ടും സ്നേഹവും സത്യസന്ധതയും ഇല്ലാത്ത മനുഷ്യരുടെ വായനയെ വെറും വിനോദമായി മാത്രമേ ഞാൻ കാണുന്നുള്ളൂ.

വായന തലച്ചോറ് വഴി ഹൃദയത്തിലേക്ക് ഇറങ്ങുകയും ലോകം മുഴുവനും സ്നേഹം പ്രസരിപ്പിക്കുകയും ചെയ്യുന്നതാവേണ്ടതുണ്ട്. ഈ വായനാദിനത്തിൽ മനുഷ്യ സംസ്കാരത്തിൻറെ വിശുദ്ധ പുസ്തകമായി ഞാൻ കരുതുന്ന , വായിച്ചു വായിച്ചു അതിശയം കൊണ്ട ഒരു പുസ്തകമാണ് എൻറെ മനസ്സിലുള്ളത്. അത് ജൂൺ സ്റ്റെയിൻബെക്ക് എഴുതിയ Grapes of wrath (ക്രോധത്തിന്റെ മുന്തിരി പഴങ്ങൾ ) ആണ്.

shortlink

Related Articles

Post Your Comments


Back to top button