BollywoodCinemaLatest NewsMollywoodTollywoodWOODs

കൂടെ കിടന്നാൽ നല്ല വേഷം തരാമെന്ന് പറഞ്ഞു, എതിർത്തതോടെ എട്ട് മാസം പണിപോയി: ദുരനുഭവം പറഞ്ഞ് അതിഥി റാവു

അഭിനയിക്കാൻ ചാൻസ് തരുന്നതിന് പകരമായി ലൈംഗികത ചോദിക്കുന്നവരുണ്ടെന്നും താരം

മോഡലിംങിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അതിഥി റാവു. താരത്തിന്റെ കരിയർ ഗ്രാഫ് ശ്രദ്ധേയമാണെങ്കിലും അത് പക്ഷേ എളുപ്പമായിരുന്നില്ല, ഒരിക്കൽ കാസ്റ്റിംഗ് കൗച്ചിന്റെ മോശം അനുഭവവും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടി അതിഥി.

നല്ല വേഷം തരാം, പക്ഷേ കൂടെ കിടന്നാൽ മാത്രമേ വേഷം തരാൻ കഴിയുകയുള്ളൂവെന്ന് നിരവധി പേർ പറഞ്ഞതായും അതിഥി വ്യക്തമാക്കി.

ഒരു സിനിമയിൽ അഭിനയിക്കാൻ ചാൻസ് തരുന്നതിന് പകരമായി ലൈംഗികത ചോദിക്കുന്നവരുണ്ടെന്നും താരം വെളിപ്പെടുത്തി. ഒരിക്കൽ വിസമ്മതിച്ചപ്പോൾ പിന്നീട് അതിന്റെ അനന്തരഫലങ്ങൾ നേരിട്ടുവെന്നും അത് കടുത്തതായിരുന്നുവെന്നും അതിഥി. ഏകദേശം എട്ട് മാസത്തോളം, എനിക്ക് ജോലി ലഭിച്ചില്ലെന്നും നടി.

എല്ലാ വ്യവസായ മേഖലയിലും ഉള്ള അധികാര ദുർവിനിയോഗത്തെ കുറിച്ച് ഞാൻ എപ്പോഴും സംസാരിക്കും. എന്നാൽ വ്യക്തിപരമായി എന്നെ വേദനിപ്പിച്ച കുറച്ചു പേരുടെ പേരുകൾ പറയുന്നില്ലെന്നും താരം.

shortlink

Post Your Comments


Back to top button