CinemaLatest News

ക്യാൻസറെന്ന് കള്ളം പറഞ്ഞ് പണം തട്ടിച്ചു, തട്ടിപ്പ് പുറത്തായതോടെ കൊറിയൻ ​ഗായകൻ ആത്മഹത്യ ചെയ്തു: വീഡിയോ

വൻ തുക ഇത്തരത്തിൽ തട്ടിപ്പ് നടത്തി എടുക്കുകയായിരുന്നു ചോയി

ദക്ഷിണ കൊറിയൻ പോപ്പ് താരം ചോയി സുങ്-ബോംഗ് (33) നെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സിയോളിലെ വീട്ടിൽ നിന്നാണ് പോലീസ് അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയത്.

“കൊറിയാസ് ഗോട്ട് ടാലന്റ്” ന്റെ 2011 സീസണിലെ ആകർഷകമായ പ്രകടനത്തിലൂടെയാണ് ചോയി പ്രശസ്തിയിലേക്ക് ഉയർന്നത്. ഈ പ്രോ​ഗ്രാമിലൂടെ താരം ഇന്റർനെറ്റ് താരപദവിയിലേക്ക് ഉയർന്നിരുന്നു.

കാൻസർ ഉണ്ടെന്ന് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് പൊതുജനങ്ങളെ കബളിപ്പിച്ചതിനും തന്റെ ചികിത്സയെ പിന്തുണയ്ക്കാൻ സംഭാവനകൾ അഭ്യർത്ഥിച്ച് രം​ഗത്തെത്തുകയും ചെയ്തതിന് വൻ വിമർശനങ്ങൾ ചോയി നേരിട്ടിരുന്നു.

തുടർന്ന് വൻ തുക ഇത്തരത്തിൽ തട്ടിപ്പ് നടത്തി എടുക്കുകയായിരുന്നു. താൻ ഈ പണമെല്ലാം തിരികെ തരുമെന്നും സംഭവിച്ചതിൽ ഖേദമുണ്ടെന്നും താരം തുറന്ന് പറഞ്ഞിരുന്നു. ഈ തട്ടിപ്പാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button