CinemaHollywoodLatest NewsWOODs

മുന്നറിയിപ്പുകൾ അവ​ഗണിച്ചു, സുരക്ഷാ വീഴ്ച്ചയുണ്ടായി: ടൈറ്റാൻ ദുരന്തത്തിൽ പ്രതികരിച്ച് ജയിംസ് കാമറൂൺ

ആശയവിനിമയം നഷ്ട്ടമായെന്ന് അറിഞ്ഞതോടെ താനൊരു അപകടം മണത്തു

ടൈറ്റൻ അന്തർവാഹിനി മുങ്ങിയത് തന്നെ ഞെട്ടിച്ചുവെന്ന് ജെയിംസ് കാമറൂൺ. 1997-ൽ ഓസ്‌കാർ നേടിയ ടൈറ്റാനിക് ചിത്രം സംവിധാനം ചെയ്ത കാമറൂൺ ഇത്തരമൊരു അപകടം ദൗർഭാ​ഗ്യകരമാണെന്ന് വിലയിരുത്തി.

കാണാതായ ടൈറ്റനിലെ പൈലറ്റും നാല് യാത്രക്കാരും മരിച്ചെന്ന് കരുതുന്നതായി ഓഷ്യൻഗേറ്റ് അറിയിച്ചിരുന്നു. അന്തർവാഹിനിയിൽ നിന്നുള്ള ആശയവിനിമയം നഷ്ട്ടമായെന്ന് അറിഞ്ഞതോടെ താനൊരു അപകടം മണത്തുവെന്നാണ് കാമറൂൺ പറഞ്ഞത്.

‍‍ടൈറ്റന്റെ അപകടം ‍ടൈറ്റാനിക്കിനേപോലെ തന്നെയെന്നും സാമ്യങ്ങളുണ്ടെന്നും കാമറൂൺ. അന്തർവാഹിനിയെക്കുറിച്ച് ഓഷ്യൻ ​ഗേറ്റിന് നിരവധിപേർ മുന്നറിയിപ്പ് നൽകിയിരുന്നതായും കാമറൂൺ പറഞ്ഞു.

shortlink

Post Your Comments


Back to top button