CinemaLatest NewsTollywoodWOODs

ആദിപുരുഷ് പരാജയമാകുന്നതോടെ ബാലയ്യയുടെ ശ്രീരാമരാജ്യമെന്ന ചിത്രം ചർച്ചയാകുന്നു; മനോഹരമെന്ന് നെറ്റിസൺസ്

ബാലകൃഷ്ണയുടെ കഥാപാത്രത്തെ രാമനായി എങ്ങനെ രൂപപ്പെടുത്തിയെന്നതിനെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ

എല്ലായ്പ്പോഴും ട്രോളുകളേറ്റുവാങ്ങുന്ന ബാലകൃഷ്ണയുടെ കഥാപാത്രത്തെ രാമനായി എങ്ങനെ രൂപപ്പെടുത്തിയെന്നതിനെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.

അതിമനോഹരമെന്നാണ് നെറ്റിസെൺസ് അഭിപ്രായപ്പെടുന്നത്. ബാലകൃഷ്ണ രാമനായും ലക്ഷ്മണനായി ശ്രീകാന്തും സീതയായി നയൻതാരയും അതിമനോഹരമായി അഭിനയിച്ചുവെന്നാണ് സോഷ്യൽ മീഡിയകളിലെ ചർച്ചകളിൽ അഭിപ്രായപ്പെടുന്നത്.

2011ൽ സംവിധായകൻ ബാപു ഒരുക്കിയ ബാലയ്യ ചിത്രത്തെ പുകഴ്ത്തുകയാണ് ജനങ്ങൾ. 32 കോടിയെന്ന ചെറിയ ബഡ്ജറ്റിലെത്തിയ ചിത്രം വൻ വിജയമായിരുന്നു.

ആദിപുിരുഷിലെ കഥാപാത്രങ്ങളുടെ ലുക്കും വസ്ത്ര ധാരണവും സംഭാഷണവുമെല്ലാം ട്രോളുകളിൽ നിറയുകയാണ്.

shortlink

Related Articles

Post Your Comments


Back to top button