CinemaLatest News

റഹ്മാനൊപ്പം പ്രവർത്തിച്ചതോടെ ഇളയരാജ പാടാൻ വിളിച്ചില്ല, ചീത്ത വിളിക്കുകയും ചെയ്തു: ദുരനുഭവം വെളിപ്പെടുത്തി മിൻമിനി

ഇളയരാജ തനിക്ക് അവസരം നൽകുന്നത് നിർത്തിയതെന്ന് ഗായിക മിന്മിനി

റഹ്മാനൊപ്പം പ്രവർത്തിച്ചതോടെ ഇളയരാജ പാടാൻ വിളിച്ചില്ലെന്ന ​ഗായികയുടെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരുന്നു.

റോജ എന്ന ചിത്രത്തിലെ ചിന്ന ചിന്ന ആസ എന്ന ഗാനം പാടിയതിനാലാണ് സംഗീത സംവിധായകൻ ഇളയരാജ തനിക്ക് അവസരം നൽകുന്നത് നിർത്തിയതെന്ന് ഗായിക മിന്മിനി വ്യക്തമാക്കി.

1992-ൽ പുറത്തിറങ്ങിയ ‘മീര’ എന്ന ചിത്രത്തിലൂടെ ഇളയരാജയാണ് ഗായിക മിൻമിനിയെ തമിഴിൽ പരിചയപ്പെടുത്തിയത്. എന്നാൽ റഹ്മാനൊപ്പം പ്രവർത്തിച്ചതോടെ ഇളയരാജ പാടാൻ വിളിച്ചില്ല, മറിച്ച് ചീത്ത വിളിക്കുകയും ചെയ്തുവെന്നും ഇത് ശബ്ദം നഷ്ടപ്പെടുന്നത്ര ഷോക്ക് ഉണ്ടാക്കിയോ എന്ന് സംശയമുണ്ടെന്നും താരം പറഞ്ഞു.

ഈ ഗാനത്തിന് ശേഷം തനിക്ക് ഇളയരാജയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം നഷ്ടമായെന്ന് ഗായിക മിന്മിനി പറഞ്ഞു. താലാട്ട് എന്ന രാജാ സാറിന്റെ ചിത്രത്തിന്റെ വർക്ക് നടക്കുന്ന സമയം ഇളയരാജാ സർ കറക്ഷൻസ് പറഞ്ഞു തരുവാൻ വന്നു പോകുന്നതിന് മുൻപ് അവിടെയും ഇവിടെയും പോയി പാടുന്നതെന്തിനണെന്ന് ചോദിച്ച് വഴക്ക് പറ‍ഞ്ഞു. നീ ഇവിടെ പാടിയാൽ മതിയെന്നും പറഞ്ഞു. സങ്കടം കൊണ്ട് നിന്ന് കരഞ്ഞ തന്നെ ​ഗായകൻ മനോ അടക്കം ഉള്ളവരാണ് ആശ്വസിപ്പിച്ചതെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button