CinemaLatest NewsMollywoodWOODs

കഷ്ട്ടപ്പെട്ട് നേടിയ വിജയം, ഇനി ഫ്രഞ്ച് പാചക വിദ​ഗ്ദയെന്ന് ബിന്ദു പണിക്കരുടെ മകൾ: അഭിമാനമെന്ന് സോഷ്യൽ മീഡിയ

കല്യാണിയുടെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്

 

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയ നടിയാണ് ബിന്ദു പണിക്കർ. താരത്തിന്റെ മകൾ കല്യാണി സിനിമാ രം​ഗത്തേക്ക് എത്തിയില്ല, എങ്കിലും ഏതാനും റീൽസുകളിലൂടെ എല്ലാവർക്കും പ്രിയങ്കരിയാണ് കല്യാണി.

ലണ്ടനിൽ ഉപരിപഠനത്തിന് പോയ കല്യാണിയുടെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ലണ്ടനിലെ പ്രശസ്തമായ ലെ കോർഡൻ ബ്ലൂ കോളേജിൽ നിന്നും ഫ്രഞ്ച് പാചകകലയിൽ ബിരുദം നേടിയിരിക്കുകയാണ് കല്യാണി. ലണ്ടനിൽ എന്ത് ചെയ്യുന്നുവെന്ന് ചോദിച്ച് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഇതെന്നും കല്യാണി.

പഠനത്തിന്റെ ഇടക്ക് നിർത്തിപോയാലോ എന്ന് വരെ ചിന്തിച്ചിരുന്നുവെന്നും പഠനകാലം കഷ്ട്ടപ്പാടുകളുടെ കാലമായിരുന്നുവെന്നും കല്യാണി. എന്നാലിപ്പോൾ ആ​ഗ്രഹിച്ച പഠനം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് താനെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button