GeneralLatest NewsMollywoodNEWSWOODs

മീര അയാളുമായി പ്രണയത്തിലായി, പിന്നീട് ഇരുവരും പിരിഞ്ഞു, ഇതാണ് പ്രശ്നങ്ങൾക്ക് കാരണം: മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

മീരയുടെ പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പുകൾ അന്ന് വന്നിരുന്നു

മലയാളികളുടെ പ്രിയ നടിയാണ് മീര ജാസ്മിൻ. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത താരം അടുത്തിടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഒരുപോലെ തിളങ്ങിയ മീരയുടെ കരിയറിന് സംഭവിച്ചതും ജീവിതത്തെയുംപ്പറ്റി തമിഴ് സിനിമാ രം​ഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാർ ബാലു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കരിയർ ​ഗ്രാഫ് ഉയർന്നു നിന്ന നടിയെ സിനിമകളിൽ കാണാതായതും കരിയറിൽ പ്രശ്നങ്ങൾ ബാധിച്ചതിനും കാരണം പ്രണയമാണ് എന്നു ആ​ഗയം എന്ന തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ ചെയ്യാർ ബാലു പറയുന്നു

read also: അവാര്‍ഡിന് വേണ്ടി ഏതു ചാണക കുഴിയിലും ചാടും, സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നില്‍ നിന്ന നവ്യക്കെതിരെ സൈബര്‍ ആക്രമണം

‘മീരയുടെ പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പുകൾ അന്ന് വന്നിരുന്നു. മീര ഇക്കാര്യം അന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന് ശേഷമാണ് കരിയറിൽ പ്രശനങ്ങൾ തുടങ്ങുന്നത്. മലയാളത്തിൽ ഒരു പടം കമ്മിറ്റ് ചെയ്തിട്ട് തമിഴിൽ വന്ന് അഭിനയിക്കുകയും തമിഴിൽ ഒരു പടത്തിൽ ഒപ്പു വെച്ച് കന്നഡയിൽ പോയി അഭിനയിക്കുകയും ചെയ്യും. ഇത് മീരയുടെ കരിയറിനെ സാരമായി ബാധിച്ചു. അഹങ്കാരിയായ നടി എന്നായിരുന്നു പലരും മീരയെ കുറിച്ച് പറഞ്ഞത്. മാനസികമായി തളരുകയും ഒന്നിലും താൽപര്യം കാണിക്കാതെയുമായി. ഇതിനിടെ ദുബായിലെ എഞ്ചിനീയർ അനിൽ ജോണിനെ വിവാഹം ചെയ്തു. ഇതിന് ശേഷം എല്ലാവരും മീരയെ മറന്നു. എന്നാൽ ഈ വിവാഹബന്ധം പിരിഞ്ഞു.’- ചെയ്യാർ ബാലു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button