GeneralLatest NewsMollywoodNEWSWOODs

അഭിനയിക്കുന്നത് നടന്മാരല്ല ലഹരി, ടിനി ടോം പറഞ്ഞത് ശരി: ദേവന്‍

ലഹരി സംബന്ധിച്ച്‌ അന്വേഷണം നടത്തുന്നത് പോലീസിന്റെ ജോലിയാണ്.

മലയാള സിനിമയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന നടൻ ടിനി ടോമിന്റെ അഭിപ്രായം ശരിയാണെന്ന് നടൻ ദേവൻ. സിനിമയില്‍ നടന്മരല്ല അഭിനയിക്കുന്നതെന്നും ലഹരി മരുന്നുകളാണ് ഇപ്പോൾ അഭിനയത്തെ നിയന്ത്രിക്കുന്നതെന്നും ദേവൻ ഒരു യുട്യൂബ് മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

read also: ‘ബിജെപിയിൽ പുറത്തെടുക്കാനാവാഞ്ഞ എന്റെ കഴിവ് ഇനി ഞാൻ സിപിഎമ്മിൽ തെളിയിക്കും’: ഭീമൻ രഘു

‘മലയാള സിനിമയില്‍ മോശം കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇൻഡസ്ട്രിയുടെ ഇപ്പൊഴത്തെ പോക്കില്‍ തനിക്ക് വിഷമം ഉണ്ട്. കേരളത്തില്‍ മൃഗീയമായ കൊലപാതകങ്ങള്‍ നടക്കുന്നത് അടിസ്ഥാന കാരണം മയക്കുമരുന്നിന്റെ വ്യാപക ഉപയോഗമാണ്. മനസ്സില്‍ വന്ന കാര്യമാണ് ടിനി ടോം പറഞ്ഞത്. നമ്മുടെ നാടിന്റെ നഗ്നചിത്രമാണ് ടിനി ടോം സ്റ്റേജില്‍ കയറി പറഞ്ഞത്. മലയാള സിനിമ ഇൻഡസ്ട്രിയെ രക്ഷപ്പെടുത്താൻ ഇവയൊന്നും ഇല്ലെന്ന് പറയാൻ സാധിക്കുമോ? നല്ല ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും മലയാള സിനിമയുടെ നിലവിലുള്ള പോക്ക് കണ്ടിട്ട് തനിക്ക് ദുഃഖമുണ്ട്. സിനിമ ഇൻഡസ്ട്രിയെ രക്ഷപ്പെടുത്താൻ ആ ദുഃഖങ്ങള്‍ക്ക് വഴിവെക്കുന്ന മോശം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനും അന്വേഷണം നടത്തരുതെന്ന് പറയാനും പാടില്ല. ലഹരി സംബന്ധിച്ച്‌ അന്വേഷണം നടത്തുന്നത് പോലീസിന്റെ ജോലിയാണ്. എന്നാല്‍ തന്റെ മുറിയില്‍ അത് നടത്താൻ പാടില്ലെന്ന് പറയാൻ ഒരു സംഘടന ഭാരവാഹികള്‍ക്കും അര്‍ഹതയില്ല’- ദേവൻ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button