CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘എന്റെ പേര് പറഞ്ഞ് കുറേ മോശമായ ആക്ടിവിടീസ് ചില സ്ഥലങ്ങളിൽ നടക്കുന്നു’: തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അഖിൽ മാരാർ

കൊച്ചി: തന്റെ പേരിൽ ചിലർ പണമിടപാട് നടത്തുന്നതായി മുന്നറിയിപ്പു നൽകി ബി​ഗ് ബോസ് മലയാളം സീസൺ 5 ജേതാവും സംവിധായകനുമായ അഖിൽ മാരാർ. ചില ആൾക്കാർ തന്റെ സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞ് പണമിടപാട് നടത്തുന്നുണ്ടെന്നും അഖിലിനെ കാണാം ഫോട്ടോസ് എടുക്കാം എന്നൊക്കെ പറഞ്ഞ്, കുറേ മോശമായ ആക്ടിവിടീസ് ചെയ്യുന്നുണ്ടെന്നും അറിഞ്ഞതായി അഖിൽ മാരാർ പറയുന്നു. ആരും അത് വിശ്വസിക്കരുതെന്നും ശ്രീഹരി, ഹരീഷ്, പ്രവീൺ, രതീഷ് എന്നിവരാണ് തന്റെ കാര്യങ്ങൾ നോക്കുന്നതെന്നും അവരെ മാത്രം ബന്ധപ്പെടണമെന്നും അഖിൽ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ;

വിശപ്പ് സഹിക്കാൻ കഴിയാത്തതിനാൽ ഒരു പാക്കറ്റ് മിച്ചറുമായാണ് പ്രസവിക്കാൻ പോയത്: സ്നേഹ ശ്രീകുമാർ

‘നിലവിലെ സാഹചര്യത്തിൽ എന്നെ കോൺടാക്ട് ചെയ്യാൻ ആർക്കും സാധിക്കില്ല. എന്റെ ഫോണിലെ ഇൻ കമിം​ഗ് കാൾസ് ഞാൻ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എന്നെ വിളിക്കുമ്പോൾ മാനേജേർസും സുഹൃത്തുക്കളും ഒക്കെ ആയിരിക്കും എടുക്കുന്നത്. മാനേജേർസ് എന്റെ സുഹൃത്തുക്കൾ തന്നെയാണ്. ഇപ്പോഴാണ് ഞാൻ കുറച്ച് കാര്യങ്ങൾ അറിയുന്നത്, ചില ആൾക്കാർ എന്റെ സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞ് അല്ലെങ്കിൽ എന്നെ പരിചയം ഉണ്ടെന്ന് പറഞ്ഞ് പൈസയുടെ ഇടപാട് ചെയ്യുന്നുണ്ടെന്നും അഖിലിനെ വന്ന് കാണാം ഫോട്ടോസ് എടുക്കാം എന്നൊക്കെ പറഞ്ഞ് കുറേ മോശമായ ആക്ടിവിടീസ് ചില സ്ഥലങ്ങളിൽ നടന്നതായി അറിയുന്നത്.

കുറേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിരവധി പേർ വിളിക്കാൻ ശ്രമിക്കുന്നുണ്ട്. അതിൽ കുറേ ഈവന്റുകാർ എന്റെ കാര്യങ്ങൾ മാനേജ് ചെയ്യുന്നത് അവരാണ് എന്നൊക്കെ പറഞ്ഞെന്ന് അറിയുന്നു. എനിക്ക് പ്രധാനമായിട്ടും പറയാനുള്ളത് എന്റെ ഒരു കാര്യങ്ങളും ആരും മാനേജ് ചെയ്യുന്നില്ല. ശ്രീഹരി, ഹരീഷ്, പ്രവീൺ, രതീഷ് എന്നിവരാണ് എന്റെ സുഹൃത്തുക്കൾ. ഞങ്ങൾക്കൊരു കമ്പനി ഉണ്ട്. ഇവരാണ് അതൊക്കെ മാനേജ് ചെയ്യുന്നത്.

എങ്ങനെയെങ്കിലും ഒരു ​ഗ്ലാസ് മദ്യം കിട്ടണേ എന്നാണ് ആ​ഗ്രഹിച്ചിരുന്നത്: തുറന്നു പറച്ചിലുമായി ടോം ഹോളണ്ട്

ഫങ്ഷനോ മറ്റോ എന്നെ ബന്ധപ്പെടാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവരെ കോൺടാക്ട് ചെയ്യുക. ഞാൻ അധികം ഉ​ദ്ഘാടനങ്ങളും കാര്യങ്ങളും ചെയ്യാൻ ആ​ഗ്രഹിക്കുന്നില്ല. ആത്യന്തികമായി സിനിമ തന്നെ ചെയ്യാൻ ആ​ഗ്രഹിക്കുന്ന ആളാണ്. വളരെ കുറച്ച് സ്ഥലങ്ങളിൽ പോകണമെന്നാണ് ആ​ഗ്രഹം. ഭയങ്കരമായ രീതിയിൽ ആൾക്കൂട്ട ബഹളങ്ങളൊന്നും ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. അത് മുൻപും പറഞ്ഞിട്ടുണ്ട്. എന്റെ പേരും പറഞ്ഞ് നിങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ശ്രീഹരി, ഹരീഷ്, പ്രവീൺ, രതീഷ് എന്നിവരെ മാത്രം ഞാനുമായി ബന്ധപ്പെട്ട് കോൺടാക്ട് ചെയ്യുക.’

shortlink

Related Articles

Post Your Comments


Back to top button