CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘വിൻ്റെർ ടു’: ചിത്രീകരണം ഉടൻ

കൊച്ചി: ജയറാമിനേയും ഭാവനയേയും കേന്ദ്രകഥാപാത്രങ്ങളാക്കി പൂർണ്ണമായും ഹൊറർ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ‘വിൻ്റർ’ എന്ന ചിത്രത്തിലൂടെയാണ് ദീപു കരുണാകരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അനിൽ പനച്ചൂരാൻ എന്ന ഗാന രചയിതാവിനെ മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നതും ഈ ചിത്രത്തിലൂടെയാണ്.

പിന്നീട് ദിലീപിനെ നായകനാക്കി ക്രേസി ഗോപാലൻ, എന്ന ചിത്രം സംവിധാനം ചെയ്തു. വിൻ്റെറിനു മുമ്പ് ക്രേസി ഗോപാലനാണ് പ്രദർശനത്തിയത്. പിന്നീട് ‘തേജാഭായ് & ഫാമിലി’, ‘ഫയർമാൻ’, ‘കരിങ്കുന്നം സിക്സസ്’ എന്നീ ചിത്രങ്ങൾ ദീപു സംവിധാനം ചെയ്തു.

ഇന്ദ്രജിത്ത് നായകനായ ‘ഞാൻ കണ്ടതാ സാറെ’ എന്ന ചിത്രം ദീപുവിന്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസ് നിർമ്മിച്ചു. പ്രിയദർശന്റെ സഹ സംവിധായകനായ വരുൺ ജി പണിക്കരാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇന്ദ്രജിത്തും അനശ്വര രാജനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്നാറിൽ തുടങ്ങിയ ഈ ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ജൂലൈ പതിനാറ് ഞായറാഴ്ച്ച തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചു.

കൂടുതൽ പ്രതിഫലം ആലിയ, ഐശ്വര്യ, പ്രിയങ്ക, ദീപിക, നയൻതാര എന്നിവർക്കല്ല: ഒരു മിനിറ്റിന് 1.7 കോടി പ്രതിഫലം വാങ്ങിയത് ഈ നടി

ചിരികരണത്തിനു മുമ്പ് നടന്ന ചടങ്ങിൽ ‘ഞാൻ കണ്ടതാ സാറെ’ എന്ന ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തു. തുടർന്ന്, ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന അട്ടത്ത ചിത്രമായ വിൻ്റർ ടൂവിൻ്റെ ഔദ്യോഗികമായ പ്രഖ്യാപനമായിരുന്നു. പുതിയ കഥയായതിനാൽ ജയറാമും ഭാവനയും ഈ ചിത്രത്തിൽ ഉണ്ടാകില്ലായെന്ന് ദീപു തദവസരത്തിൽ വ്യക്തമാക്കി.

പൂർണ്ണമായും ഹൊറർ ചിത്രമായിരിക്കുമെന്നും ആഗസ്റ്റ് പതിനേഴിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ദീപു പറഞ്ഞു. ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോ പ്രൊഡ്യൂസർ – അമീർ അബ്ദുൾ അസീസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മുരുകൻ എസ്.

ശരത്ത് വിനായകാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്, സംഗീതം – മനു രമേശ്,
ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റർ – അരുൺ തോമസ്, കലാസംവിധാനം – സാബുറാം,
അസോസിയേറ്റ് ഡയറക്ടർ – സാംജി ആൻ്റണി, ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ കൺട്രോളർ – ഹരി കാട്ടാക്കട.

വാഴൂർ ജോസ്.
ഫോട്ടോ – അജി മസ്ക്കറ്റ്.

shortlink

Related Articles

Post Your Comments


Back to top button