CinemaLatest News

അൻപത്തി മൂന്നാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ: മന്ത്രി വിഎൻ വാസവൻ

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് മമ്മൂട്ടിക്ക് പുരസ്കാരം

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ് എന്നിവരാണ്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് പുരസ്കാരം. പ്രത്യേക ജൂറി അവാർഡ് കരസ്ഥമാക്കിയത് കുഞ്ചാക്കോ ബോബനാണ് ചിത്രം- ന്നാ താൻ കേസ് കൊട്. 53 ആം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ രേഖ എന്ന സിനിമയിലെ പ്രകടനത്തിനാണ് വിൻസിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. ചലച്ചിത്രകാരൻ ​ഗൗതം ഘോഷ് ചെയർമാൻ ജൂറിയാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

അവാർഡ് കരസ്ഥമാക്കിയ എല്ലാവരെയും അഭിനന്ദിച്ചിരിക്കുകയാണ് മന്ത്രി വി എൻ വാസവൻ, അൻപത്തി മൂന്നാത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായ മലയാളത്തിന്റെ അഭിമാനം പ്രിയപ്പെട്ട മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസ്, ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായ കുഞ്ചാക്കോ ബോബൻ , അലൻസിയർ എന്നിവർക്കും അഭിനന്ദനങ്ങൾ എന്നാണ് കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

അൻപത്തി മൂന്നാത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായ മലയാളത്തിന്റെ അഭിമാനം പ്രിയപ്പെട്ട മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസ്, ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായ കുഞ്ചാക്കോ ബോബൻ , അലൻസിയർ എന്നിവർക്കും അഭിനന്ദനങ്ങൾ. സംവിധായകനുള്ള പുരസ്കാരത്തിന് അർഹനായത് അറിയിപ്പിന്റെ സംവിധായകൻ മഹേഷ് നാരായണനാണ്.

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. “ന്നാ താൻ കേസ്കൊട്” എന്ന സിനിമ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം അടക്കം 7 അവാർഡുകൾ നേടിയെടുത്തു. ഈ ചിത്രത്തിന്റെ നിർമ്മാതാവ് ഉറ്റ സുഹൃത്തായ സന്തോഷ് ടി കുരുവിളയാണ്. അദ്ദേഹത്തിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button