CinemaLatest News

ഐഷ റാവുത്തർ; ആദ്യ ചിത്രത്തിലെ അഭിനയത്തിന് നേടിയെടുത്തത് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം

ഐഷ റാവുത്തറായാണ് താരം എല്ലാവരെയും അമ്പരിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവച്ചത്

 

ആദ്യ ചിത്രമായ സൗദി വെള്ളക്കയിലൂടെ പ്രേക്ഷക പ്രശംസ ആവോളം നേടിയെടുത്ത താരമാണ് ദേവീ വർമ്മ. ഐഷ റാവുത്തറായാണ് താരം എല്ലാവരെയും അമ്പരിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവച്ചത്.

85 ​ആം വയസിലെ ആദ്യ ചിത്രത്തിന് ലഭിച്ച അം​ഗീകാരം ഇരട്ടി മധുരമായെന്നും താരം പറഞ്ഞു. സൗദി വെള്ളക്കയിലെ സ്വാഭാവികതയാർന്ന അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാർഡാണ് താരത്തെ തേടിയെത്തിയത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഐഷ എന്ന കഥാപാത്രം അത്രമേൽ മികച്ചതാക്കിയ താരത്തിന് ഏറെ പ്രശംസകളാണ് ലഭിച്ചത്. ​ഗോവൻ ചലച്ചിത്ര മേളയിൽ പ്രീമിയർ നടത്തി, ഒട്ടനവധി മേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് സൗദി വെള്ളക്ക തിയേറ്ററുകളിൽ എത്തിയത്.

തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ഉർവശി തിയേറ്റഴ്സാണ് നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments


Back to top button