GeneralLatest NewsMollywoodNEWSWOODs

ഫേസ്ബുക്ക് ലൈവ് അവഹേളിക്കാനായിരുന്നില്ല, പ്രകോപനം കൊണ്ടെന്ന് വിനായകന്‍, മൊബൈൽ പോലീസ് പിടിച്ചെടുത്തു

തന്റെ വീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന പരാതി പിൻവലിക്കുകയാണെന്നു വിനായകൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. കലൂരിലെ വീട്ടിലായിരുന്നു ചോദ്യം ചെയ്യല്‍. മൂന്ന് ദിവസത്തിനകം സ്‌റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നോട്ടീസ് നല്‍കി.

ചോദ്യം ചെയ്തതില്‍ താൻ ഫേസ് ബുക് ലൈവ് ചെയ്ത കാര്യം സമ്മതിച്ച വിനായകൻ ഇത് ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ലെന്നും പ്രകോപനം കൊണ്ടാണെന്നും മൊഴി നല്‍കിയതായി റിപ്പോർട്ട്. വിനായകന്റെ മൊബൈല്‍  പൊലീസ് പിടിച്ചെടുത്തു. പൊലീസ് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസും നല്‍കിയിട്ടുണ്ട്.

READ ALSO: ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്ന രംഗം: ഓപ്പണ്‍ഹൈമര്‍ സിനിമയ്‌ക്കെതിരെ വിമര്‍ശനം

 കൂടാതെ, തന്റെ വീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന പരാതി പിൻവലിക്കുകയാണെന്നും വിനായകൻ പൊലീസിനെ അറിയിച്ചു. തനിക്കെതിരെ കേസെടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം അറിയിച്ചതിനു പിന്നാലെയാണ് തീരുമാനമെന്നും വിനായകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button