CinemaLatest News

സെക്സിനിടെ ഭ​ഗവദ്​ഗീത വായന; രം​ഗങ്ങൾ നീക്കം ചെയ്യണം, സെൻസർ ബോർഡ് അം​ഗങ്ങൾക്കെതിരെയും കടുത്ത നടപടി: അനുരാ​ഗ് ഠാക്കൂർ

എങ്ങിനെയാണ് സെൻസർ ബോർഡ് അം​​ഗങ്ങൾ അനുമതി നൽകിയതെന്നും അനുരാ​ഗ്

ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ ചിത്രത്തിലെ വിവാദ രം​ഗം നീക്കണമെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ.

സെക്സ് രം​ഗങ്ങൾക്കിടെ ഭ​ഗവദ്​​ഗീത വായിക്കുന്ന രം​ഗങ്ങളാണ് വൻ വിമർശനത്തിന് വഴിയൊരുക്കിയത്. സെൻട്രൽ ബോർഡിനോട് ഈ രം​ഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു, കൂടാതെ ഇത്തരം രം​ഗങ്ങൾ പ്രദർശിപ്പിക്കാൻ എങ്ങിനെയാണ് സെൻസർ ബോർഡ് അം​​ഗങ്ങൾ അനുമതി നൽകിയതെന്നും അനുരാ​ഗ് ചോദിച്ചു.

ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതം പറയുന്ന ചിത്രമാണിത്. കിലിയൻ മർഫിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

shortlink

Post Your Comments


Back to top button