CinemaLatest News

സൂര്യയുടെ പിറന്നാൾ ​ഗംഭീരമാക്കാൻ ശ്രമം, ഫ്ളെക്സ് വയ്ക്കുന്നതിനിടെ ആരാധകന് ദാരുണാന്ത്യം

താരത്തിന്റെ ജൻമദിനത്തിൽ രണ്ട് ആരാധകർ മരണമടഞ്ഞെന്ന സങ്കടകരമായ വാർത്തയാണ് പുറത്ത് വരുന്നത്

തമിഴ് സൂപ്പർ താരം സൂര്യയുടെ ജൻമ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യൽ മീഡിയയിലെങ്ങും താരത്തിന്റെ ജൻമദിന ആശംസകളാണ് വൈറലായിരുന്നത്.

എന്നാൽ‌ സൂപ്പർ താരത്തിന്റെ ജൻമദിനത്തിൽ രണ്ട് ആരാധകർ മരണമടഞ്ഞെന്ന സങ്കടകരമായ വാർത്തയാണ് പുറത്ത് വരുന്നത്.

ആന്ധ്രയിലെ പൽനാട് ജില്ലയിൽ നിന്നുള്ളവരാണ്, ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. എൻ വെങ്കടേഷ്, പി സായി എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്.

ഡി​ഗ്രി വിദ്യാർഥികളായിരുന്നു മരിച്ച ഇരുവരും, ഫ്ലെക്സ് ഉയർത്തുന്നതിനിടെ ഇരുമ്പുകമ്പി വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button