CinemaLatest News

ഏകലവ്യനെ പോലെ ഒളിച്ചു നിന്ന് ഷാജി കൈലാസ് സാറിൻ്റെ ശിഷ്യനായി, കഥ പറഞ്ഞ് അഖിൽ മാരാർ

അങ്ങനെ സിനിമ സെറ്റിൽ ധൈര്യമായി പോയി നിൽക്കാൻ കഴിഞ്ഞു

ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാൻ ഏറെ കൊതിച്ചിട്ടുണ്ട്. ഒഫീഷ്യൽ ആയി നിർത്തിയില്ല എങ്കിലും രാത്രിയിൽ അവരെ സഹായിക്കാൻ ഞാൻ അങ്ങ് കൂടി, പകർത്തിയെഴുത്ത് ഒക്കെ ഞാൻ ചെയ്ത് കൊടുത്തു. അങ്ങനെ സിനിമ സെറ്റിൽ ധൈര്യമായി പോയി നിൽക്കാൻ കഴിഞ്ഞു എന്ന് പറയുകയാണ് ബി​ഗ്ബോസ് വിജയി അഖിൽ മാരാർ.

കുറിപ്പ് വായിക്കാം

മലയാള സിനിമാ സംവിധായകരിൽ ഞാൻ ഏറ്റവും കൂടുതൽ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാൻ ഏറെ കൊതിച്ചിട്ടുണ്ട്. പിന്നീട് തിരുവനന്തപുരത്ത് ഓഗസ്റ്റ് 15 ഫിലിമിൻ്റെ ഷൂട്ട് നടക്കുമ്പോൾ അതിൻ്റെ ചീഫ് അസോസിയേറ്റിനെ സോപ്പിട്ട് സംവിധാന സഹായി ആവാൻ ശ്രമം നടത്തി.

ഒഫീഷ്യൽ ആയി നിർത്തിയില്ല എങ്കിലും രാത്രിയിൽ അവരെ സഹായിക്കാൻ ഞാൻ അങ്ങ് കൂടി, പകർത്തിയെഴുത്ത് ഒക്കെ ഞാൻ ചെയ്ത് കൊടുത്തു. അങ്ങനെ സിനിമ സെറ്റിൽ ധൈര്യമായി പോയി നിൽക്കാൻ കഴിഞ്ഞു.

ഷാജി സാറിനെ നേരിൽ പോയി കാണാനുള്ള ധൈര്യം ഒന്നും അന്നില്ലായിരുന്ന്. ഏകലവ്യനെ പോലെ ഒളിച്ചു നിന്ന് സാറിൻ്റെ ശിഷ്യനായി.

13വർഷങ്ങൾക്ക് ശേഷം. ബിഗ് ബോസ് കാണാത്ത ഷാജി സാർ അവിചാരിതമായി എൻ്റെ ചില രംഗങ്ങൾ കണ്ട ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായി. എനിക്ക് 5വോട്ട് ചെയ്യുകയും മറ്റുള്ളവരോട് പറഞ്ഞു ചെയ്യിക്കുകയും സാർ ചെയ്തു എന്ന് കേട്ടപ്പോൾ സത്യത്തിൽ അത്ഭുതവും ആശ്ചര്യവും തോന്നി.

കപ്പടിച്ച് ഞാൻ ഇറങ്ങിയപ്പോൾ സാർ എന്നെ വിളിച്ചു, സന്തോഷം പങ്ക് വെച്ചു, ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കാം.

shortlink

Related Articles

Post Your Comments


Back to top button