GeneralLatest NewsNEWSSongsVideos

കുടജാദ്രിയിലെ മനോഹര ദൃശ്യാവിഷ്ക്കാരവുമായി നര ജീവിതം

ഗായകനായ കെ എസ് ഹരിശങ്കറാണ് ഈ ഗാനം കോർഡിനേറ്റ് ചെയ്തതും പ്രോഗ്രാമിംഗ് നിർവ്വഹിച്ചതും

കുടജാദ്രിയിലെ മനോഹര ദൃശ്യാവിഷ്ക്കാരത്തോട് കൂടി ആരംഭിക്കുന്ന നര ജീവിതം എന്ന ഗാനം ശ്രദ്ധ നേടുന്നു. ഭക്തിനിർഭരമായ നാലേ നാലു വരികളിൽ കൂടി പ്രമുഖ കർണാട്ടിക് സംഗീതജ്ഞയും അധ്യാപികയുമായ കെ എസ് രശ്മി മൂകാംബിക സവിധത്തിൽ എത്തിക്കുകയാണ് ഓരോ ആസ്വാദകരെയും. പുണ്യം പുലർന്ന് കിട്ടുന്ന മൂകാംബികാ ദേവി നടയിൽ നിന്ന് ആരംഭിക്കുന്ന ഈ ആൽബം ഒരിക്കൽ അവിടം ദർശിക്കാൻ ആഗ്രഹിക്കുന്ന കാഴ്ചക്കാരെ ആകർഷിക്കുന്നതാണ്.

 

read also: അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ചാന്ദ്നിയെന്ന കുഞ്ഞ് നേരിട്ട ക്രൂരത നടുക്കുന്നത്: ​ഗായകൻ ജി വേണു​ഗോപാൽ

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനായ കെ എസ് ഹരിശങ്കറാണ് ഈ ഗാനം കോർഡിനേറ്റ് ചെയ്തതും പ്രോഗ്രാമിംഗ് നിർവ്വഹിച്ചതും. മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഈ കുഞ്ഞു വീഡിയോ കലാദേവതയായ മൂകാംബിക അമ്മയ്ക്കുള്ള കെ എസ് രശ്മിയുടെ സമർപ്പണമാണ്.

shortlink

Post Your Comments


Back to top button