GeneralKollywoodLatest NewsNEWSWOODs

നടന്‍ മോഹന്‍ വഴിയോരത്ത് മരിച്ച നിലയില്‍

തിരിച്ചറിയാൻ പറ്റാത്ത വിധം രൂപമാറ്റം വന്ന അവസ്ഥയിലായിരുന്നു നടനെന്ന് റിപ്പോർട്ട്

തെന്നിന്ത്യൻ ഹാസ്യ താരം മോഹൻ ദുരൂഹ സാഹചര്യത്തില്‍ അന്തരിച്ചു. തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പരൻകുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 60 കാരനായ നടൻ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നുവെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

10 വര്‍ഷം മുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. അതിനുശേഷം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നയിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂലായ് 31-ന് ഇദ്ദേഹത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.   തിരിച്ചറിയാൻ പറ്റാത്ത വിധം രൂപമാറ്റം വന്ന അവസ്ഥയിലായിരുന്നു നടനെന്ന് റിപ്പോർട്ട്.

READ ALSO: സ്ക്രീനിൽ കാട്ടിയ ക്രൂരതകൾ നല്ല ബുദ്ധിമുട്ട് ഉണ്ടാക്കി, മാമന്നൻ ചിത്രത്തെക്കുറിച്ച് ലക്ഷ്മി രാമകൃഷ്ണൻ

1980 കളിലെയും 1990 കളിലെയും തമിഴ് സിനിമകളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്ന നടനാണ് മോഹൻ. ‘അപൂര്‍വ സഗോദരര്‍കള്‍’ എന്ന കമല്‍ഹാസൻ ചിത്രത്തില്‍ അപ്പുവിന്റെ (ഹാസൻ) ഉറ്റ സുഹൃത്തായി വേഷമിട്ട മോഹൻ ആര്യയുടെ അത്ഭുത മണിതര്‍ങ്ങള്‍, ബാലയുടെ നാൻ കടവുള്‍ എന്നിവയുള്‍പ്പെടെ ഏതാനും ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button