CinemaLatest News

ഉണ്ണി മുകുന്ദനെ ചെറുതായിട്ടൊന്ന് സഹായിച്ചു, അത്രയേ ഉള്ളൂ: മറുപടി നൽകി ടിജി രവി

ചെറിയൊരു പുഷ് മാത്രമായിരുന്നു, ഒരു കുഞ്ഞു സഹായം

സോഷ്യൽ മീഡിയയിലും സിനിമയിലുമെല്ലാം സജീവമാണ് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ. അടുത്തിടെ ഉണ്ണി മുകുന്ദൻ നടത്തിയ ഒരു പരാമർശത്തിന് മറുപടി നൽകിയിരിക്കുകയാണ് മുതിർന്ന നടനായ ടിജി രവി.

തന്റെ സിനിമാ പ്രവേശം സംബന്ധിച്ചാണ് അന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞത്, തികച്ചും ആകസ്മികമായിട്ടാണ് സിനിമയിലേക്ക് എത്തിയതെന്നും ലോഹിത ദാസിനെ പരിചയപ്പെട്ടതാണ് സിനിമയിലേക്ക് എത്തുവാൻ കാരണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

ലോഹിതദാസിലേക്ക് എത്തുന്നത് നടൻ ടിജി രവി മൂലമാണെന്നും അതൊരു വലിയ സഹായമാണെന്നും താരം പറഞ്ഞിരുന്നു.

അത് ചെറിയൊരു പുഷ് മാത്രമായിരുന്നു, ഒരു കുഞ്ഞു സഹായം അത്രമാത്രം എന്നാണ് ടിജി രവി മറുപടിയായി പറഞ്ഞത്. ഉണ്ണി മുകുന്ദന് ലോഹിതദാസിനെ കണക്ട് ചെയ്ത് കൊടുക്കുവാൻ ഒരു റിക്വസ്റ്റ് വന്നു, അത് ചെയ്തു കൊടുത്തു.

ബാക്കിയൊക്കെ ഉണ്ണി മുകുന്ദന്റെ കഴിവാണ്, സ്വയം കഴിവ്കൊണ്ടാണ് സിനിമയിൽ പിടിച്ച് നിൽക്കുവാൻ കഴിയൂ, അത് ഉണ്ണി ചെയ്യുന്നുണ്ട്, പേര് മറന്നുപോകാതെ പരാമർശിച്ചതിൽ സന്തോഷം മാത്രം.

shortlink

Related Articles

Post Your Comments


Back to top button