CinemaLatest News

പണത്തിനും പദവിക്കും പുറകെ പായാത്ത സാധാരണക്കാരൻ, അതാണ് സിദ്ദിഖ് എന്ന വ്യക്തി: കുറിപ്പുമായി മനോജ് കുമാർ

എല്ലാവരേയും നിറഞ്ഞ സ്നേഹത്തോടെ നോക്കി കാണുകയും ചെയ്യുന്ന ഒരു വലിയ മനസ്സിനുടമ

ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സംവിധായകൻ സിദ്ദിഖ്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്റെ തിരിച്ചുവരവിനായി പ്രാർഥിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകരും, സഹപ്രവർത്തകരുമെല്ലാം.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും വരെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഈ വലിയ സംവിധായകൻ, പക്ഷെ ജീവിതത്തിൽ ഏറ്റവും ലാളിത്യത്തോടെ ജീവിക്കുകയും അതുപോലെ എല്ലാവരേയും നിറഞ്ഞ സ്നേഹത്തോടെ നോക്കി കാണുകയും ചെയ്യുന്ന ഒരു വലിയ മനസ്സിനുടമയാണ്, എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പറയുന്ന കാര്യമാണ്, രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി സർ എങ്ങിനെയായിരുന്നോ അതാണ് സിനിമയിൽ സിദ്ദിഖ് സർ, തനിക്ക് ലഭിച്ചേക്കാവുന്ന പണത്തിനും പദവിക്കും പുറകെ ആർത്തിയോടെ പായാത്ത, സിനിമയുടെ ആർഭാടങ്ങളിൽ കാലിടറാത്ത ഒരു അസാധാരണക്കാരനായ സാധാരണക്കാരൻ, ഇതിനപ്പുറം ഒന്നും പറയാനില്ല,സംവിധായകൻ സിദ്ദിഖ്, ഇന്ന് മലയാളികൾക്ക് മുഖവുര ആവശ്യമില്ലാത്ത അനുഗ്രഹീത കലാകാരൻ, അദ്ദേഹം ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ്, എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് കുറിച്ചിരിക്കുകയാണ് നടൻ മനോജ് കുമാർ.

കുറിപ്പ് വായിക്കാം

സംവിധായകൻ സിദ്ദിഖ്, ഇന്ന് മലയാളികൾക്ക് മുഖവുര ആവശ്യമില്ലാത്ത അനുഗ്രഹീത കലാകാരൻ, അദ്ദേഹം ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ്, എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും വരെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഈ വലിയ സംവിധായകൻ, പക്ഷെ ജീവിതത്തിൽ ഏറ്റവും ലാളിത്യത്തോടെ ജീവിക്കുകയും അതുപോലെ എല്ലാവരേയും നിറഞ്ഞ സ്നേഹത്തോടെ നോക്കി കാണുകയും ചെയ്യുന്ന ഒരു വലിയ മനസ്സിനുടമയാണ്.

എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പറയുന്ന കാര്യമാണ്, രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി സർ എങ്ങിനെയായിരുന്നോ അതാണ് സിനിമയിൽ സിദ്ദിഖ് സർ, തനിക്ക് ലഭിച്ചേക്കാവുന്ന പണത്തിനും പദവിക്കും പുറകെ ആർത്തിയോടെ പായാത്ത, സിനിമയുടെ ആർഭാടങ്ങളിൽ കാലിടറാത്ത ഒരു അസാധാരണക്കാരനായ സാധാരണക്കാരൻ, ഇതിനപ്പുറം ഒന്നും പറയാനില്ല.

എല്ലാവരും സിദ്ദിഖ് സാറിന് വേണ്ടി മനമുരുകി പ്രാർത്ഥിക്കണം, അദ്ദേഹത്തേ പോലുള്ള വളരേ നല്ല മനസ്സുള്ള മനുഷ്യനെ നമുക്ക് തിരിച്ച് വേണം.

shortlink

Related Articles

Post Your Comments


Back to top button