GeneralKollywoodLatest NewsNEWSWOODs

നടി കീര്‍ത്തി വിവാഹിതയാകുന്നു: വരൻ തമിഴ് നടൻ

അശോക് സെല്‍വന്റെ 'പോര്‍ തൊഴില്‍' എന്ന ചിത്രം കേരളത്തിൽ വലിയ കളക്ഷൻ നേടിയിരുന്നു.

നിര്‍മ്മാതാവും മുന്‍ നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളും നടിയുമായ കീര്‍ത്തി പാണ്ഡ്യ വിവാഹിതയാകുന്നു. തമിഴ് സിനിമ നടൻ അശോക് സെല്‍വനാണ് വരൻ. പാ രഞ്ജിത് സംവിധാനം ‘ബ്ലൂ സ്റ്റാര്‍’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്.

READ ALSO: സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ അനുവാദം വേണോ?, ഇഷ്ടമുള്ളത് ഞാൻ ധരിക്കും: വിമർശിച്ച് നീന ​ഗുപ്ത

സെപ്‌റ്റംബര്‍ 13ന് വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹം തിരുനെല്‍വേലിയില്‍ വെച്ചായിരിക്കുമെന്നും സുഹൃത്തുക്കള്‍ക്കായി ചെന്നൈയില്‍ പ്രത്യേക വിരുന്ന് ഒരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അശോക് സെല്‍വന്റെ ‘പോര്‍ തൊഴില്‍’ എന്ന ചിത്രം കേരളത്തിൽ വലിയ കളക്ഷൻ നേടിയിരുന്നു. ഹെലന്റെ റീമേക്കായ ‘അൻപ് ഇറക്കിയാനാള്‍’ എന്ന ചിത്രത്തിൽ കീർത്തി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. കീര്‍ത്തിയുടെ സഹോദരിയാണ് നന്‍പകല്‍ മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടി രമ്യ.

shortlink

Related Articles

Post Your Comments


Back to top button