CinemaLatest News

തലൈവരുടെ ജയിലറുമായി മലയാളം ജയിലറെ താരതമ്യം ചെയ്യാൻ കഴിയില്ല; ട്രോളുകളോട് പ്രതികരിച്ച് ബിനു അടിമാലി

. മനസിലായോ സാറേ എന്ന വിനായകന്റെ ഡയലോ​ഗും സൂപ്പർ ഹിറ്റാണ്

പേര് കൊണ്ട് സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധനേടിയ ചിത്രമാണ് ജയിലർ. രജനി ചിത്രവും ധ്യാൻ ശ്രീനിവാസൻ ചിത്രവും നിയമവഴികളിലേക്ക് അടക്കം പേരിന്റെ പ്രശ്നത്തിൽ എത്തിയിരുന്നു.

രജനി നായകനായ ജയിലർ സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. മോഹൻലാലും ശിവരാജ് കുമാറും ജാക്കി ഷ്റോഫും അതിഥി വേഷത്തിലെത്തിയ ചിത്രം ആ​ഗോള തലത്തിൽ വമ്പൻ ഹിറ്റാണ്. 10 ദിവസത്തിനുള്ളിൽ 500 കോടി ക്ലബ്ബിലെത്തുകയും ചെയ്തു. മലയാള താരം വിനായകനാണ് ചിത്രത്തിൽ വില്ലനായെത്തിയത്. മനസിലായോ സാറേ എന്ന വിനായകന്റെ ഡയലോ​ഗും സൂപ്പർ ഹിറ്റാണ്. രജനി ചിത്രവുമായി മലയാള ചിത്രം ജയിലറെ അളക്കരുതെന്നാണ് നടൻ ബിനു അടിമാലി പറയുന്നത്. സക്കീർ മഠത്തിലിന്റെ ചിത്രത്തിൽ ബിനു അടിമാലിയും ശ്രദ്ധേയമായ വേഷത്തിലുണ്ട്..

ആദ്യമായാണ് ഇത്തരത്തിലൊരു ചിത്രം ചെയ്യുന്നത്, സിനിമ കൊള്ളാമെന്നും ബിനു അടിമാലി വ്യക്തമാക്കി. തമിഴിലെ രജനി ചിത്രവുമായി നിങ്ങളുടെ ജയിലറിനെ ട്രോളി ആളുകൾ എത്തിയത് കണ്ടോ എന്ന ചോദ്യത്തിന്, ഇല്ല രജനി സാറിന്റെ ജയിലറും ഇതും താരതമ്യം ചെയ്യരുത്, തമിഴിലെ ജയിലറാണത്, ഇത് മലയാളത്തിലെയും. തലൈവരുടെ ചിത്രവുമായി ചേർത്ത് താരതമ്യം ഒരിക്കലും നടത്തരുതെന്നും ബിനു അടിമാലി. ഓ​ഗസ്റ്റ് 18 നാണ് ധ്യാൻ ചിത്രം ജയിലർ റിലീസിന് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button