CinemaLatest News

സൂപ്പർ ഹിറ്റ് രജനി ചിത്രം ജയിലറിന് അയർലന്റിൽ സ്പെഷ്യൽ ഷോ; മുഖ്യാതിഥിയായി സഞ്ജു സാംസൺ

​ഗംഭീര ചിത്രം എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്

 

സൂപ്പർസ്റ്റാർ രജനികാന്തിന്റെ കടുത്ത ആരാധകനാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തലൈവരുടെ ‘ജയിലർ’ എന്ന സിനിമയുടെ പ്രത്യേക സ്‌ക്രീനിംഗിൽ മുഖ്യാതിഥി ആയാണ് സഞ്ജു പങ്കെടുത്തത്.

ആ​ഗോള തലത്തിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ജയിലർ. 10 ദീവസത്തിനുള്ളിൽ 500 കോടിയും കടന്ന് വമ്പൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. മോഹൻലാലും ശിവ രാജ്കുമാറും രജനീകാന്തും ചിത്രത്തിൽ ഒന്നിച്ചപ്പോൾ നായകനായെത്തിയത് മലയാള താരം വിനായകനായിരുന്നു. അസാമാന്യ പ്രകടനത്തിലൂടെ വിനായകനും പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു. അതി ​ഗംഭീര ചിത്രം എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

അയർലന്റിൽ പര്യടനം നടത്തുന്ന ടീമിൽ അം​ഗമാണ് സഞ്ജു. മത്സരത്തിനിടെ, കമന്റേറ്റർ നിയാൽ ഒബ്രിയാൻ, സഞ്ജു തന്റെ പ്രിയപ്പെട്ട താരത്തിന്റെ ചിത്രത്തിന് പോയതായി പറഞ്ഞിരുന്നു. താരത്തിനത് അഭിമാന നിമിഷമായിരുന്നുവെന്നും ഒബ്രിയാൻ. സൂപ്പർസ്റ്റാർ രജനികാന്തിന്റെ കടുത്ത ആരാധകനാണ് കേരളത്തിൽ നിന്നുള്ള സഞ്ജു സാംസൺ. പ്രിയ താരത്തിന്റെ എല്ലാ സിനിമകളും തിയറ്ററിൽ കാണുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. താൻ ചെറുപ്പം മുതലേ രജനികാന്തിന്റെ സിനിമകൾ  കണ്ടിരുന്നുവെന്നും അതിനാൽ തനിക്ക് തമിഴ് നന്നായി അറിയാമെന്നും സഞ്ജു വ്യക്തമാക്കിയിരുന്നു.

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button