CinemaLatest News

സാരിയിൽ ​ഗ്ലാമറസായി നടി അനുപമ പരമേശ്വരൻ; വൈറൽ ചിത്രങ്ങൾ

ആരാധകരടക്കം നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്

നടി അനുപമ പരമേശ്വരന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. ഫോട്ടോ ഷൂട്ടിന്റെ മേക്കപ്പും സ്റ്റൈലിംഗും സമാനതകളില്ലാത്തതാണെന്നാണ് ഏതാനും ആരാധകർ പറയുന്നത്.

എന്നാൽ കുറച്ചുപേർക്ക് ഈ ഫോട്ടോ ഷൂട്ട് അത്ര ഇഷ്ട്ടപ്പെട്ടിട്ടില്ല, ആരാധകരടക്കം നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. അനുപമയിൽ നിന്ന് ഇത്തരമൊരു ഫോട്ടോഷൂട്ട് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഈ വസ്ത്രധാരണം ശരിയായില്ലെന്നും പറയുന്നവരുണ്ട്. ഇത്രയും അധപതിച്ച് പോയോ അനുപമ എന്ന നടി, ഇത്രക്ക് വേണ്ടിയിരുന്നില്ല, എന്ന് തുടങ്ങി നെ​ഗറ്റീവ് കമന്റുകളാണ് താരത്തിന് കൂടുതലും ലഭിക്കുന്നത്, തെലുങ്കിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറിയ അനുപമ മലയാളത്തിൽ അഭിനയിച്ചിട്ട് രണ്ട് വർഷം തികയുന്നു. 2021ൽ പുറത്തിറങ്ങിയ കുറുപ്പിൽ അതിഥി വേഷത്തിലാണ് അനുപമ പ്രത്യക്ഷപ്പെട്ടത്. അതേസമയം, തെലുങ്കിൽ കൈനിറയെ ചിത്രങ്ങൾക്ക് ഒരുങ്ങുകയാണ് അനുപമ.

വമ്പൻ ആരാധക പിന്തുണയാണ് അനുപമക്ക് തെലുങ്കിലുള്ളത്. ഇതിനോടകം തെലുങ്കിലെ ഒട്ടുമിക്ക പ്രശസ്ത താരങ്ങൾക്കൊപ്പവും അനുപമ അഭിനയിച്ച് കഴിഞ്ഞു. സോഷ്യൽ മീഡിയയിലടക്കം മില്യണുകൾ പിന്തുടരുന്ന നടിയാണ് ഇന്ന് അനുപമ പരമേശ്വരൻ. തുടക്കം മലയാളത്തിലാണെങ്കിലും നടി ഏറെയും തിളങ്ങിയത് തെലുങ്ക് ചിത്രങ്ങളിലാണ്. താരത്തിന്റെ ഡേറ്റിനായി നിരവധി സംവിധായകരടക്കം കാത്തിരിക്കുന്നത്ര വളർച്ചയാണ് തെലുങ്കിൽ നടി നേടിയത്.

shortlink

Related Articles

Post Your Comments


Back to top button