GeneralLatest NewsMollywoodNEWSWOODs

ലോകം കീഴടക്കാൻ കൊത്തയിലെ രാജാവ് വരുന്നു: 2500 സ്‌ക്രീനുകളിൽ റിലീസ്

രാവിലെ ഏഴുമണിക്ക് തന്നെ നൂറിൽ പരം ഫാൻസ്‌ ഷോകളുമായി ഹൗസ്ഫുൾ ഷോകൾ ആരംഭിക്കും.

ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുകയാണ് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്ത. അമ്പതിലേറെ രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ ചിത്രം റിലീസാകും. രാവിലെ ഏഴുമണിക്ക് തന്നെ നൂറിൽ പരം ഫാൻസ്‌ ഷോകളുമായി ഹൗസ്ഫുൾ ഷോകൾ ആരംഭിക്കും.

ചിത്രത്തിന് യുഎ സെർട്ടിഫിക്കറ്റ് ആണ്. ടിക്കറ്റിന്റെ ബുക്കിങ് ആരംഭിച്ചത് മുതൽ ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ് ലിസ്റ്റിൽ തുടരുകയാണ് കിംഗ് ഓഫ് കൊത്ത. കിംഗ് ഓഫ് കൊത്തക്കു ആദ്യ ദിനങ്ങളിലെ നോർമൽ ഷോകൾ ഹൌസ് ഫുൾ ആയതിനെ തുടർന്ന് രാത്രി അഡിഷണൽ ഷോകൾ പ്രമുഖ തിയേറ്ററുകൾ ചാർട്ടു ചെയ്തു കഴിഞ്ഞു.

read also:സിഐഡി മൂസ രണ്ടാം ഭാ​ഗത്തിൽ ഒരിക്കലും ഞാൻ ഉണ്ടാകില്ല, അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായം അല്ലിപ്പോൾ: സലിം കുമാർ

അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച്‌ സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന കിംഗ് ഓഫ് കൊത്തയിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button