CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി: ജോയ് മാത്യു

കൊച്ചി: കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നടന്‍ ജയസൂര്യ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. സംഭവത്തിന് പിന്നാലെ ജയസൂര്യയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ജയസൂര്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു.

അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ എന്ന് ജോയ് മാത്യു പറയുന്നു. തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി എന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.

ജോയ് മാത്യവിന്റെ വാക്കുകൾ ഇങ്ങനെ;

അമ്മയെ നമ്മള്‍ കൊന്നുതിന്നില്ല, ഗോമാതാവെന്ന് വിളിക്കുന്നത് അമ്മയുടെ സ്ഥാനത്ത് വരുന്നതിനാൽ: കൃഷ്ണകുമാര്‍

”തിരുവോണസൂര്യൻ. മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നിൽക്കുന്ന കലാ സാഹിത്യകാരാണെങ്ങും. ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി. അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ!”

shortlink

Related Articles

Post Your Comments


Back to top button