GeneralLatest NewsNEWSTV Shows

എന്റെ കൊച്ചിനെ കൊല്ലാൻ കൊടുത്തു, പോയി നോക്കടാ എന്ന് അവനോട് പറഞ്ഞിട്ട് അവൻ പോയി നോക്കിയില്ല: അപർണയുടെ അമ്മ

അപർണ ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും കാരണമുള്ള മനോവിഷമത്താലാണെന്ന് കുടുംബത്തിന്റെ മൊഴി

നടി അപർണ നായരുടെ മരണം കുടുംബത്തെയും സീരിയൽ ലോകത്തെയും ഞെട്ടിച്ച ഒന്നായിരുന്നു. എല്ലാ വേദനകളും സന്തോഷങ്ങളും ഒരു ചിരിയിലൊതുക്കി സഹപ്രവർത്തകരോടു പോലും ഒന്നും പറയാതെ ജീവൻ അവസാനിപ്പിക്കുകയായിരുന്നു അപർണ നായർ

അമ്മ ബീനയ്ക്കും സഹോദരി ഐശ്വര്യയ്ക്കും അപർണയുടെ വിയോഗം താങ്ങാൻ കഴിഞ്ഞിട്ടില്ല. ‘എന്റെ കൊച്ചിനെ കൊല്ലാൻ കൊടുത്തു. പോയി നോക്കടാ എന്ന് അവനോട് (ഭർത്താവ്) പറഞ്ഞിട്ട് അവൻ പോയി നോക്കിയില്ല. എന്റെ അപ്പുമോളേ… ഈ പൈതങ്ങളെ തനിച്ചാക്കി നീ പോയല്ലോ’– അപർണയുടെ അമ്മയുടെ വാക്കുകൾ ചടങ്ങിൽ പങ്കെടുത്തവരെയും വേദനിപ്പിച്ചു.

read also: നിങ്ങൾക്കൊക്കെ വേണ്ടിയാണ് കഷണ്ടിയിൽ വരെ എത്തിയത്, ഇനി അതുണ്ടാകില്ല: കിംങ് ഖാൻ

അപർണ പി.നായർ (33) ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും കാരണമുള്ള മനോവിഷമത്താലാണെന്ന് കുടുംബത്തിന്റെ മൊഴി. വ്യാഴാഴ്ച വൈകിട്ട് 6നും 7.30നും ഇടയ്ക്ക് കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ അപർണ തൂങ്ങി നിൽക്കുന്നതായി അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button