CinemaLatest News

മോഹൻ ലാൽ ചിത്രം എമ്പുരാൻ ഉടനെയെത്തുമെന്ന് സോഷ്യൽ മീഡിയ: പ്രതികരിച്ച് പൃഥിരാജ്

പ്രോജക്റ്റിന്റെ മറ്റ് ചില വിശദാംശങ്ങളും പ്രഖ്യാപിക്കാൻ ഞങ്ങൾ പദ്ധതിയിടുകയാണ്

മോഹൻലാൽ നായകനാകുന്ന എമ്പുരാൻ എന്ന ചിത്രത്തെ കുറിച്ച് അടുത്തിടെ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ രം​ഗത്തെത്തി.

താരം ചിത്രത്തിന്റെ പ്രൊമോ ഷൂട്ടുകൾക്ക് പദ്ധതികളൊന്നുമില്ലെന്ന് വ്യക്തമാക്കി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘എംമ്പുരാൻ’ പ്രൊമോ ഷൂട്ടുകൾക്കായി ഒരുങ്ങുകയാണെന്നും യഥാർത്ഥ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും ഊഹാപോഹങ്ങൾ പരന്നിരുന്നു, സോഷ്യൽ മീഡിയയിലടക്കം ഈ പ്രചരണം ശക്തമായിരുന്നു. ഡൽഹിയിലും കശ്മീരിലുമായി ചിത്രീകരണം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ തുടക്കത്തിൽ ചില ദേശീയ മാധ്യമങ്ങളിലൂടെ പോലും പുറത്തുവന്നിരുന്നു.

പ്രൊമോ ഷൂട്ടുകൾക്കുള്ള ഉടനടി പദ്ധതികളൊന്നും ഇല്ല,   “പ്രമോ ഷൂട്ട്” ഉണ്ടാകില്ല. ഈ മാസം എപ്പോഴെങ്കിലും ഷൂട്ടിംഗ് തീയതിയും പ്രോജക്റ്റിന്റെ മറ്റ് ചില വിശദാംശങ്ങളും പ്രഖ്യാപിക്കാൻ ഞങ്ങൾ പദ്ധതിയിടുകയാണ് എന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏറ്റവും പുതിയ പ്രൊജക്റ്റായ ‘വിലായത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെത്തുടർന്ന് ഇടവേള എടുത്തിരിക്കുകയാണ് നടൻ പൃഥിരാജ്.

shortlink

Related Articles

Post Your Comments


Back to top button