ജയിലറിന്റെ വിജയത്തെ തുടർന്ന് സംഗീതസംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ വൈറലായി.
നായകനായ രജനികാന്തിന് നിർമ്മാതാവ് ഒരു ആഡംബര കാർ സമ്മാനിച്ചിരുന്നു. നടന് നൽകിയ സമ്മാനത്തെക്കുറിച്ചുള്ള വാർത്തയ്ക്ക് ശേഷം, സമ്മാനം അർഹിക്കുന്നത് അനിരുദ്ധാണെന്ന് ഇന്റർനെറ്റിൽ പലരും ചൂണ്ടിക്കാട്ടിയിരുന്നു. അനിരുദ്ധിന് കലാനിധി മാരൻ ചെക്ക് സമ്മാനിക്കുന്ന ഫോട്ടോ വൈറലായി മാറി. എന്നാൽ, തുക എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ജയിലറുടെ വിജയം ആഘോഷിക്കുമ്പോൾ, രജനികാന്തും നെൽസണും പ്രശംസയും ചെക്കുകളും കാറുകളും കൊണ്ട് നിർമ്മാതാക്കൾ അമ്പരപ്പെടുത്തുമ്പോൾ അനിരുദ്ധിന് എന്തുകൊണ്ട് സമ്മാനം നൽകുന്നില്ല എന്നാണ് പ്രേക്ഷകർ ചോദിച്ചിരുന്നത്.
നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ചിത്രമായ ജയിലറിന് സംഗീതം നൽകിയത് അനിരുദ്ധാണ്. വിനായകൻ, രമ്യാ കൃഷ്ണൻ, വസന്ത് രവി, തമന്ന ഭാട്ടിയ, ശിവ രാജ്കുമാർ, മോഹൻലാൽ, ജാക്കി ഷ്റോഫ് എന്നിവരാണ് ജയിലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിനായകന്റെ അഭിനയം താരത്തിന് ഒട്ടേറെ പ്രശംസകൾ നേടിക്കൊടുത്തിരുന്നു. എന്തുകൊണ്ട് വിനായകന് സമ്മാനം നൽകുന്നില്ല എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ഇപ്പോൾ ചോദിക്കുന്നത്.
Post Your Comments