CinemaLatest News

മഞ്ഞകളർ സാരിയിൽ അതി സുന്ദരിയായെത്തിയ രശ്മിക മന്ദാനയെ അല്ല, സോഷ്യൽ മീഡിയ തിരയുന്നത് ടെറസിനെ: കാരണം ഇതാണ്

ഈ ടെറസ് എവിടെയോ കണ്ടതുപോലെ തോന്നുന്നു

മഞ്ഞകളർ സാരിയിൽ അതി സുന്ദരിയായെത്തിയ രശ്മിക മന്ദാനയെ നോക്കാതെ ടെറസിലേക്ക് നോക്കി സോഷ്യൽ മീഡിയ. പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും എപ്പോഴും വിവാദ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നവരാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും ഡേറ്റിംഗിലാണെന്ന വാർത്തകളാണ് പ്രചരിക്കുന്നത്.

അടുത്തിടെ രശ്മിക പങ്കുവെച്ച ഒരു ഫോട്ടോയിൽ നിന്നാണ് ഈ ചർച്ചകൾ വീണ്ടും ആരംഭിച്ചത്, അടുത്ത സുഹൃത്ത് സായിയുടെ വിവാഹത്തിന് എത്തിയപ്പോൾ എടുത്ത ഫോട്ടോയാണ് വൈറലായി മാറുന്നത്. രശ്മികയുടെ ഈ ഫോട്ടോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരു ആരാധകൻ പറഞ്ഞു, ഇരുവരും ഏകദേശം 3-4 വർഷമായി ഒരുമിച്ചു ജീവിക്കുന്നുണ്ടെന്ന് ഞാൻ വളരെക്കാലമായി പറയുന്നു, ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി കേട്ടിട്ടുണ്ട് എന്നാണ് മറ്റൊരു ആരാധകൻ എഴുതിയിരിക്കുന്നത്. ഈ ടെറസ് എവിടെയോ കണ്ടതുപോലെ തോന്നുന്നു എന്നിങ്ങനെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

അതി സുന്ദരിയായി മഞ്ഞ നിറത്തിലുള്ള സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ പിറകിലുള്ള ടെറസാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായത്. ഇത് വിജയ് ദേവരകൊണ്ടയുടെ വീടിന്റെ ടെറസാണെന്ന് മുൻകാലങ്ങളിൽ വിജയ് പങ്കുവച്ച ചിത്രങ്ങൾ പരിശോധിച്ച് ആരാധകർ കണ്ടുപിടിച്ചിരിക്കുകയാണ്. ഇരു താരങ്ങളും പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചിട്ടില്ല. അടുത്തിടെ വിവാഹത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട സംസാരിച്ചതും ആരാധകർ ചർച്ചാ വിഷയമാക്കി.

 

 

shortlink

Post Your Comments


Back to top button