CinemaKeralaLatest NewsMollywood

എല്ലാകാലത്തും വിലയില്ലാത്തവനായി ജീവിക്കാൻ പറ്റുമോ? : അഖിൽ മാരാർ ഉദ്ഘാടനത്തിന് വാങ്ങുന്ന പ്രതിഫലം ഇതാണ്

തന്റെ ജീവിതമാണ് തന്റെ ഇച്ഛാശക്തിയെന്ന് അഖിൽ മാരാർ

ഉറച്ച നിലപാടും തുറന്ന് പറച്ചിലുകളുമായി നാട്യങ്ങളില്ലാതെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ബി​ഗ്ബോസ് വിജയി അഖിൽ മാരാർ. ഉദ്ഘാടനത്തിന് വാങ്ങുന്ന പ്രതിഫലം എത്രയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഖിൽ മാരാർ.

ബി​ഗ്ബോസ് സീസൺ അഞ്ചിലൂടെ താരം നേടിയെടുത്ത ഫാൻ ഫോളോവേഴ്സ് മറ്റാർക്കും അവകാശപ്പെടാനാകാത്തതാണ്. തന്നെ തള്ളിപ്പറഞ്ഞ പലരും ഇന്ന് തന്നെ അതിയായി സ്നേഹക്കുന്ന കാര്യം അഖിൽ തുറന്ന് പറഞ്ഞിരുന്നു. ജീവിതത്തിലെ ചെറുതും വലുതുമായ മോഹങ്ങൾ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ് അഖിൽ മാരാർ ഇപ്പോൾ.

ഏതെങ്കിലും പരിപാടികൾക്ക് വിളിച്ചിട്ട് 3000 രൂപ വണ്ടിക്കൂലി പോലും തരാത്തവരുണ്ട്. പക്ഷെ എല്ലാ കാലത്തും അങ്ങനെ വിലയില്ലാത്തവനായി ജീവിച്ചിട്ട് കാര്യമില്ലല്ലോ എന്നാണ് അഖിൽ മാരാർ പറയുന്നത്. അതുകൊണ്ട് ഉദ്ഘാടനങ്ങൾക്ക് 5 ലക്ഷമാണ് താനിട്ട വില എന്നാണ് അഖിൽ മാരാർ പറയുന്നത്. അത് തരാൻ കഴിയുന്നവർ തന്നെ വിളിക്കണമെന്നും താരം പറയുന്നു. എന്നെ ഒരു പരിപാടിക്ക് വിളിച്ചാൽ നിങ്ങൾക്ക് സ്പോൺസേഴ്സ് ഉണ്ടാകും, അതുകൊണ്ട് ഞാൻ മണ്ടനാകാൻ പാടില്ലല്ലോ എന്നും താരം പറയുന്നു. തന്റെ ജീവിതമാണ് തന്റെ ഇച്ഛാശക്തിയെന്ന് അഖിൽ മാരാർ പറയുന്നു.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button