CinemaGeneralKeralaLatest NewsMollywoodNEWS

എന്നെ കളിയാക്കിയ അന്തം കമ്മികളേ, വന്ദേഭാരത് കേരളത്തിന്റെ വികസനമാണ്: ഹരീഷ് പേരടി

നമുക്ക് സെമി സിൽവർലൈൻ ആവശ്യമില്ല

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് അടുത്ത ദിവസം മുതൽ സർവ്വീസ് തുടങ്ങാൻ സാധ്യത. രണ്ടാം വന്ദേഭാരതിന്റെ സമയ ക്രമവും തയ്യാറായി കഴിഞ്ഞു. വന്ദേഭാരത് കേരളത്തിന്റെ വികസനമാണ് എന്നാണ് തന്നെ പരിഹസിച്ചവർക്കുള്ള മറുപടിയായി നടൻ ഹരീഷ് പേരടി പറയുന്നത്. കളിയാക്കാൻ വേണ്ടി ഈ വണ്ടിക്ക് പേരടിയുടെ വണ്ടി എന്ന് പേരിട്ടതും തന്നെ പരിഹസിച്ചതും രണ്ടാം വന്ദേ ഭാരത് കൂടി എത്തിയ ഈ സമയത്ത് അഭിമാനമായി താൻ കാണുകയാണ് എന്നും നടൻ പറയുന്നു.

കുറിപ്പ് വായിക്കാം

ഞാൻ വന്ദേഭാരതിനെ കേരളത്തിന്റെ വികസനമായി കണ്ടപ്പോൾ, ഈ വികസനം 130 കിലോമീറ്റർ സ്പീഡിൽ എത്തിയാൽ അത് നടപ്പാക്കിയവർക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ, ഫേസ്ബുക്കിലെ എന്റെ പ്രിയ സുഹൃത്ത്, അടുത്തകാലത്ത് ഇടതുപക്ഷ സഹയാത്രികനായി മാറിയ പ്രേമകുമാറാണ് എന്നെ കളിയാക്കാൻ വേണ്ടി ഈ വണ്ടിക്ക് പേരടിയുടെ വണ്ടി എന്ന് പേരിട്ടത്.

കേന്ദ്രസർക്കാർ രണ്ടാം വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുന്ന ഈ അവസരത്തിൽ അഭിമാനത്തോടെ ഞാൻ ആ പേർ ഏറ്റെടുക്കുകയാണ്, പ്രേമകുമാരാ, പേരടിയുടെ വണ്ടികളുടെ എണ്ണം കൂടുകയാണ, എംവി .ജയരാജേട്ടൻ അന്നേ വന്ദേഭാരതിനെ മാലയിട്ടു സ്വീകരിച്ചു, പിണറായി സഖാവ് വന്ദേഭാരതിൽ യാത്രചെയ്തു, ഇൻഡിഗോ ഉപേക്ഷിച്ച ഇപി.ജയരാജേട്ടൻ വന്ദേഭാരതിനെ പുകഴത്തി.

എന്നാലും അന്തം കമ്മികളുടെ അറിവിലേക്കായി പറയുന്നു, കേരളത്തിന് ഒരു കടവുമില്ലാതെ ഇത് 130 തും കടന്ന് 160 ലേക്ക് എത്തും, ഇനി നമുക്ക് സെമി സിൽവർലൈൻ ആവശ്യമില്ല, ഇനി അന്യ സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്ന ഹൈസ്പീഡ് ലൈൻ മാത്രമേ ഇതിനേക്കാൾ വലിയ വികസനമുള്ളു, ഇനി ആകെ ചെയ്യാവുന്ന ഒരു കാര്യം വിഐപികളുടെ എസി കംപാർട്ട്മെന്റിന് പേരടി കംപാർട്ട്മെൻറ്റ് എന്ന പേര് വേണമെങ്കിൽ കൊടുക്കാമെന്ന് മാത്രം, ഞാനും തണുത്ത് മരവിച്ച് അപ്രതികരണ പുളകിതനാവും.

 

shortlink

Related Articles

Post Your Comments


Back to top button