CinemaKollywoodLatest NewsTollywood

പ്രമുഖ ക്രിക്കറ്റ് താരവുമായി പൂജ ഹെ​ഗ്ഡേ ഉടൻ വിവാഹിതയാകുന്നു? സത്യാവസ്ഥ ഇതാണ്

 ഡേറ്റിംഗിലാണെന്നും ഉടൻ തന്നെ വിവാഹം കഴിക്കുമെന്നും നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു

മുംബൈ ആസ്ഥാനമായുള്ള ഒരു ക്രിക്കറ്റ് താരവുമായി  പൂജ ഹെ​ഗ്ഡേ ഡേറ്റിംഗിലാണെന്നും ഉടൻ തന്നെ വിവാഹം കഴിക്കുമെന്നും നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു.

പൂജ ഇതുവരെ ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയോ വാർത്താ റിപ്പോർട്ടുകളോട് ഒരു തരത്തിലും പ്രതികരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, നടി പൂജ ഹെ​ഗ്ഡേയോട് അടുത്ത വൃത്തങ്ങൾ ഈ വാർത്ത സത്യമല്ലെന്ന് വ്യക്തമാക്കി രം​ഗത്തെത്തി. പൂജ സിനിമയിലും അഭിനയത്തിലും മാത്രമാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും വിവാഹ വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും വ്യക്തമാക്കി. പൂജ തെലുങ്ക് സിനിമയുടെ പൂജകളുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.

നടൻ രോഹൻ മെഹ്‌റയുമായി ബന്ധമുണ്ടെന്ന വാർത്തകൾ പൂജ ഹെ​ഗ്ഡേ നിഷേധിച്ചിരുന്നു. ഇരുവരും തങ്ങൾ വെറും സുഹൃത്തുക്കളാണെന്നും പ്രണയത്തിലല്ലെന്നും താരം വ്യക്തമാക്കിയിരുന്നു. മഹേഷ് ബാബുവിന്റെ ഗുണ്ടൂർ കാരത്തിന്റെ ഭാഗമാകാനായിരുന്നു പൂജ നിശ്ചയിച്ചിരുന്നത്. എന്നാൽ സിനിമയിൽ നിന്ന് പിന്മാറി എന്നാണ് റിപ്പോർട്ടുകൾ വന്നത്, നടി പിൻമാറാനുണ്ടായ കാര്യം എന്താണെന്ന് നടി വ്യക്തമാക്കിയില്ല. എന്നാൽ തന്റെ വരാനിരിക്കുന്ന മറ്റ് പ്രോജക്ടുകളൊന്നും നടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button