GeneralLatest NewsNEWSTollywoodWOODs

ഒരു വർഷം പോലും  തികച്ചില്ല, താര ദമ്പതിമാർ വേർപിരിയുന്നു  

സോഷ്യല്‍മീഡിയ പേജുകളില്‍ നിന്നും സന്ദീപുമായുള്ള വിവാഹ ചിത്രങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ്

 ഭീംല നായക് എന്ന സിനിമയിലൂടെ  ശ്രദ്ധേയയായ നടി  മൗനിക റെഡ്ഡി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന്  റിപ്പോര്‍ട്ടുകള്‍.  നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് സന്ദീപ് കുരപതിയെ  മൗനിക വിവാഹം ചെയ്തത്.   ഗോവയില്‍ പരിമിതമായ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നടുവിൽ   കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം.

read also: ‘ശരിക്കും എന്റെ പേര് ടിനി ടോം എന്നല്ല’: തുറന്നു പറഞ്ഞ് താരം

ചടങ്ങിന്റെ  ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.  മെയ്ഡ് ഫോര്‍ ഈച്ച്‌ അദര്‍ എന്നാണ് ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകര്‍ കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ മൗനികയുടെ സോഷ്യല്‍മീഡിയ പേജുകളില്‍ നിന്നും സന്ദീപുമായുള്ള വിവാഹ ചിത്രങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. ഇതിനു പിന്നാലെയാണ്  ഇരുവരും വേര്‍പിരിയാൻ ഒരുങ്ങുകയാണോ എന്ന സംശയം ഉയർന്നത്. കൂടാതെ   സന്ദീപിനെ മൗനിക സോഷ്യല്‍മീഡിയയില്‍ അണ്‍ഫോളോയും ചെയ്തത്  സംശയംവർദ്ധിപ്പിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button