CinemaLatest NewsTollywood

കറുപ്പണിഞ്ഞ് വിഘ്നേശ്വരനെ കൺ നിറയെ കണ്ടു തൊഴുത് സൂപ്പർ താരം രാം ചരൺ: വൈറലായി തെന്നിന്ത്യൻ താരത്തിന്റെ ക്ഷേത്ര സന്ദർശനം

സിനിമാ ലോകത്തെ തിരക്കുകൾ മാറ്റിവച്ചാണ് താരം ക്ഷേത്ര സന്ദർശനത്തിനെത്തിയത്

കറുപ്പണിഞ്ഞ് വിഘ്നേശ്വരനെ കണ്ട് തൊഴുത് തെലുങ്ക് സൂപ്പർ താരം രാം ചരൺ. സിനിമാ ലോകത്തെ തിരക്കുകൾ മാറ്റിവച്ചാണ് താരം ക്ഷേത്ര സന്ദർശനത്തിനെത്തിയത്.

കറുത്ത വസ്ത്രമണിഞ്ഞാണ് നടൻ സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയത്. ശിവസേന നേതാവ് രാഹുൽ കനാലിനൊപ്പമാണ് രാംചരൺ ക്ഷേത്രത്തിലെത്തിയത്. ​ഗണപതിയെ കണ്ട് വണങ്ങിയ താരം 41 ദിവസത്തെ ദീക്ഷ നിർത്തുകയും ചെയ്തു. അർച്ചനകളും പൂജകളും ചെയ്ത് പ്രസാദവും വാങ്ങിയാണ് നടൻ പോയത്.

ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങിയ താരത്തിനെ ഒരു നോക്ക് കാണുവാൻ അനവധി ആരാധകരാണ് കാത്തു നിന്നത്. എല്ലാവരേയും കണ്ട് , ചിരിച്ചുകൊണ്ട് ക്ഷേത്രത്തിൽ നിന്നിറങ്ങി വരുന്ന നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അഭിനയ ജീവിതത്തിനൊപ്പം ക്ഷേത്രങ്ങളിൽ പോകുകയും പതിവായി പൂജകൾ നടത്തുകയും ചെയ്യുന്ന രാം ചരണിന്റെ ഭക്തിയും ആരാധകർ സംസാര വിഷയമാക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button