CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

ഒരു മയക്കു മരുന്നും കുത്തി വക്കാതെ പ്രേക്ഷക മനസിനെ കീറിമുറിച്ച നേര്: കുറിപ്പ്

വേദന സാധാരണ പ്രേക്ഷകന്റെ ലഹരിയായി

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ നേര് എന്ന ചിത്രം സൂപ്പർ ഹിറ്റായി ഓടുകയാണ്. ജിത്തു ജോസഫ് ഒരു മയക്കുമരുന്നും കുത്തിവെക്കാതെ പ്രേക്ഷക മനസ്സിനെ നേരെയങ്ങ് കീറിമുറിച്ചു.

മുറിക്കുന്ന ഒരോ ഞരമ്പുകളും നിരാലംബരായ പാവം പെൺകുട്ടികൾക്ക് വേണ്ടിയാണെന്ന് അയാൾ നമ്മെ ഒരോ നിമിഷത്തിലും ബോധ്യപ്പെടുത്തുമ്പോൾ ആ വേദന സാധാരണ പ്രേക്ഷകന്റെ ലഹരിയായിമാറുന്നുവെന്നാണ് ഹരീഷ് പേരടി സിനിമയെക്കുറിച്ച് കുറിച്ചത്.

കുറിപ്പ് വായിക്കാം

ജിത്തു ജോസഫ് ഒരു മയക്കുമരുന്നും കുത്തിവെക്കാതെ പ്രേക്ഷക മനസ്സിനെ നേരെയങ്ങ് കീറിമുറിച്ചു, മുറിക്കുന്ന ഒരോ ഞരമ്പുകളും നിരാലംബരായ പാവം പെൺകുട്ടികൾക്ക് വേണ്ടിയാണെന്ന് അയാൾ നമ്മെ ഒരോ നിമിഷത്തിലും ബോധ്യപ്പെടുത്തുമ്പോൾ ആ വേദന സാധാരണ പ്രേക്ഷകന്റെ ലഹരിയായിമാറുന്നു.

ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരാൾ അയാളുടെ തൊഴിലിനോട് കാണിക്കുന്ന സത്യസന്ധത ലാലേട്ടൻ ശക്തമായി പകർന്നാടി. ആ പകർന്നാട്ടം ഒരു നൂൽ പാലത്തിലൂടെയുള്ള അഭിനയതികവിന്റെ സമർത്ഥമായ നടത്തമാണ്, ലാലേട്ടൻ ശരിക്കും അഭിനയത്തിന്റെ ലാൽസാർ ആവുന്നു.

അനശ്വരകുട്ടിയെ കാത്ത് നിരവധി കഥപാത്രങ്ങൾ ഇനിയും വരി നിൽക്കും, ആശംസകൾ, സിദ്ധിഖേട്ടന് ശരിക്കും സുപ്രിംകോടതിയിലാണ് ജോലി എന്ന് തോന്നി പോയി, ഗംഭീരം.

ജഗദിഷേട്ടാ നിങ്ങളുടെ നിഷകളങ്കത വല്ലാതെ വീർപ്പുമുട്ടിച്ചു, സ്നേഹം, എല്ലാവരും തകർത്തു, ഒരോ ജൂനിയർ ആർട്ടിസ്റ്റുകൾപോലും നേരിന്റെ വഴിയിലൂടെ മാത്രം, സാധാരണക്കാരിൽ സാധാരണക്കാരനായ അയാൾ ഒട്ടും ആർഭാടങ്ങളില്ലാതെ ആൾക്കൂട്ടത്തിൽ ലയിക്കുമ്പോൾ ജിത്തുസാർ താങ്കൾ വീണ്ടും വീണ്ടും നല്ല സംവിധായകനാവുന്നു, ശരിക്കും നേര്.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button