BollywoodCinemaGeneralLatest NewsNEWS

തേജസ് സിനിമാ ലുക്കിൽ സ്റ്റൈലിഷായി കങ്കണ, കൂടെ നിന്ന് സെൽഫി പകർത്തി ഡെയ്ൽ സ്റ്റെയ്ൻ

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ചിത്രം തേജസ് ന്റെ പ്രമോഷന്റെ തിരക്കിലാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. തേജസ് സിനിമാ ലുക്കിൽ സ്റ്റൈലിഷായി എത്തിയ നടിക്കൊപ്പം സെൽഫിയെടുത്തിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്ൻ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസം ഇന്ത്യ- അഫ്​ഗാനിസ്ഥാൻ പ്രീ മാച്ചിനോട് അനുബന്ധിച്ച് ക്രിക്കറ്റ് കാണുന്നതിായി മുംബൈയിൽ എത്തിയിരുന്നു. എയർഫോഴ്സ് യൂണിഫോമിലാണ് നടി എത്തിയത്. ഇവിടെ വച്ചാണ് നടി മുൻ ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്ൻ നെ കണ്ടുമുട്ടിയത്. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ ഡെയ്ൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. തേജസ്’ എന്ന ചിത്രത്തിൽ കങ്കണ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു, സർവേഷ് മേവാരയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. റോണി  നിർമ്മിച്ച ഈ ചിത്രം 2023 ഒക്ടോബർ 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button