GeneralKollywoodLatest NewsNEWSWOODs

അജിത്ത് സിനിമയുടെ ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം: കലാ സംവിധായകൻ മിലൻ അന്തരിച്ചു

അസെര്‍ബെയ്‍ജാനിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.

തെന്നിന്ത്യൻ സിനിമയിലെ പ്രധാന കലാ സംവിധായകൻ മിലൻ അന്തരിച്ചു. 54 വയസായിരുന്നു. അജിത്തിന്റെ പുതിയ ചിത്രം വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

read also: വെള്ളക്കെട്ടില്‍ നിന്ന് മൂര്‍ഖന്‍ കടിച്ചു; 2018 ന്റെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മ്മജൻ ചികിത്സയിൽ

അസെര്‍ബെയ്‍ജാനിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. രാവിലെ സിനിമയുടെ വര്‍ക്കിനായി ടീമിനൊപ്പം ഇരിക്കുമ്പോൾ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മിലന്റെ മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കുന്നതിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button