CinemaGeneralKollywoodLatest NewsMollywoodNEWSWOODs

തെന്നിന്ത്യൻ സൂപ്പർ താരം കാർത്തികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, വരന്റെ മുഖം മറച്ച ചിത്രങ്ങളുമായി താരകുടുംബം

കോ എന്ന ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു

മുതിർന്ന നടി രാധയുടെ മൂത്ത മകൾ കാർത്തിക നായരുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കോ’, ‘അന്നക്കൊടി’, ‘പുറമ്പോക്ക് എങ്കിര പൊതുവുടമൈ’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയാണ് കാർത്തിക പ്രശസ്തിയിലേക്കുയർന്നത്. കോ എന്ന ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു.

തന്റെ മോതിരം ഫോക്കസ് ചെയ്ത് ഒരു പുരുഷനെ കെട്ടിപ്പിടിക്കുന്ന ഒരു ചിത്രമാണ് കാർത്തിക പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതെന്നാണ് സൂചന. തന്റെ  പങ്കാളി ആരാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കാർത്തിക വെളിപ്പെടുത്തിയിട്ടില്ല, മുഖം മറച്ചാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നടിയുടേയും അമ്മ രാധയുടേയും സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ച കാർത്തിക മലയാളം, കന്നഡ ഭാഷകളിലും ശ്രദ്ധേയമായ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ പഴയകാല നടിയായ അംബികയുടെ സഹോദരിയാണ് നടി രാധ.

shortlink

Related Articles

Post Your Comments


Back to top button