GeneralLatest NewsMollywoodNEWSUncategorizedWOODs

‘കള്ളനും ഭഗവതിയും’ ടീം വീണ്ടും ഒന്നിക്കുന്നു: അഞ്ചുമന ദേവി ക്ഷേത്രത്തിൽ ചിത്രത്തിന്റെ പൂജ നടന്നു

കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായ അമിത് ചക്കാലക്കൽ ആണ് നായകനാകുന്നത്.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയുടെ (Production No : 07) പൂജയും സ്വിച്ചോണും 24/10/2023,ചൊവ്വാഴ്ച പകൽ 11 ന് പ്രശസ്തമായ ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ നടന്നു. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.

‘കള്ളനും ഭഗവതിയും’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥയും, സംഭാഷണവുമൊരുക്കുന്ന ചിത്രത്തിന്റെ കഥ കെ വി അനിലിന്റേതാണ്.

read also: പ്രവാസികളുടെ കഥയുമായി പ്രവാസികൾ; ഊരാക്കുടുക്ക് റിലീസായി

കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായ അമിത് ചക്കാലക്കൽ ആണ് നായകനാകുന്നത്. ‘കള്ളനും ഭഗവതിയും’ ചിത്രത്തിൽ ദേവിയായി വിസ്മയിപ്പിച്ച ബംഗാളി താരം മോക്ഷയും അനുശ്രീയും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ മുൻ നിര താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ചിത്രം ഒരു ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ആണ്. ‘കള്ളനും ഭഗവതിയും’ ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

രതീഷ് റാമാണ് ഛായാഗ്രാഹകൻ. സുജിത് രാഘവ് കലാസംവിധാനവും, ജോൺകുട്ടി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. രഞ്ജിൻ രാജാണ് സംഗീത സംവിധായകൻ. മേക്കപ്പ്: രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുഭാഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർസ് :അലക്സ് ആയൂർ, അസിം കോട്ടൂർ,അനൂപ് അരവിന്ദൻ, സ്റ്റിൽസ് : അജി മസ്കറ്റ്, പി ആർ ഒ : എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്

shortlink

Related Articles

Post Your Comments


Back to top button