കൊച്ചി: പ്രമുഖ സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷണൻ സിനിമ കലാസംവിധായകൻ അനിൽ കുമ്പഴക്കെതിരെ നൽകിയ മാനനഷ്ടക്കേസ് എറണാകുളം സിജെഎം കോടതി തള്ളി. അനിൽ കുമ്പഴ സോഷ്യൽ മീഡിയയിലൂടെ തന്നെ പൊതു സമൂഹത്തിനു മുന്നിൽ നുണ പ്രചരണം നടത്തി അവഹേളിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് ബി ഉണ്ണികൃഷ്ണൻ കേസ് കൊടുത്തത്.
അഞ്ച് ദിവസം മുന്‍പ് ഹോട്ട് ടബ്ബിന്റെ ചിത്രവുമായി നടൻ, അതേ ടബ്ബില്‍ മുങ്ങി താരത്തിന്റെ മരണം
ബി ഉണ്ണികൃഷ്ണൻ കോടികളുടെ വെട്ടിപ്പ് നടത്തി , നിർമ്മാതാക്കളുടെ കൈയിൽ നിന്നും കോടികൾ കോഴ വാങ്ങി സിനിമ തൊഴിലാളി സംഘടന പൊളിച്ച് നിർമ്മാതാക്കൾക്കും താരങ്ങൾക്കും വേണ്ടി പുതിയ സംഘടന ഉണ്ടാക്കി, സിനിമാ രംഗത്തെ ചിലരുടെ കുടുംബ ജീവിതം തകർത്തു തുടങ്ങിയ രൂക്ഷമായ ആരോപണങ്ങൾ അനിൽ കുമ്പഴ സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ബി ഉണ്ണികൃഷ്ണൻ കേസ് ഫയൽ ചെയ്തത്.
എന്നാൽ, തൻ്റെ ആരോപണങ്ങൾ സത്യമായതുകൊണ്ടാണ് തനിക്കെതിരെ ഉണ്ണികൃഷ്ണൻ കൊടുത്ത മാനനഷ്ടക്കേസ് തള്ളിയതെന്ന് അനിൽ കുമ്പഴ പറഞ്ഞു.
Post Your Comments